Thursday, March 12, 2026 Last Updated 22 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 09.09 AM

‘സഹോദരാ, ഇതുപോലൊരു നഷ്ടത്തിന് ഒരു ആശ്വാസവാക്കും പകരമാകില്ല; നിങ്ങള്‍ക്ക് മാത്രമേ നിങ്ങളെ ആശ്വസിപ്പിക്കാനാകൂ...’മോഹന്‍ലാലിന്റെ വേദനയില്‍ ഒപ്പം ചേര്‍ന്ന് കമല്‍ഹാസന്‍

മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയുടെ ജീവിതത്തില്‍ എല്ലാമെല്ലാം തന്റെ അമ്മ ശാന്തകുമാരിയാണ്. ഇപ്പോഴിതാ ലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തില്‍ ദുഃഖവും ആശ്വാസവും പങ്കിടുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍.
Kamal Haasan, Mohanlal, Mohanlal's mother Santhakumari’s demise
Kamal Hassan condolences to Mohanlal after his mother's death

മലയാളികളുടെ സ്വന്തം മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗം പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ നൊമ്പരപ്പെടുത്തുന്നുണ്ട്. അമ്മ ശാന്തകുമാരി, തന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കരുത്തായി നിന്ന തണലായിരുന്നു ലാലിന്. ആ വിടവാങ്ങല്‍ അതുകൊണ്ടു കൂടി മോഹന്‍ലാലിനെ സംബന്ധിച്ച് തീരാനഷ്ടമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചി എളമക്കരയിലുള്ള വീട്ടില്‍ വെച്ചായിരുന്നു ശാന്തകുമാരിയമ്മയുടെ അന്ത്യം.
മോഹന്‍ലാലിന് അമ്മയോടുള്ള സ്നേഹവും കരുതലും കണ്ടറിയാവുന്നവര്‍ക്കും കേട്ടറിയാവുന്നവര്‍ക്കും ഈ വിയോഗം വലിയൊരു സങ്കടമാണ്. തന്റെ സങ്കടം ഉള്ളിലൊതുക്കി മോഹന്‍ലാല്‍ അമ്മയ്ക്കടുത്ത് നില്‍ക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. സഹതാരങ്ങളും കലാസാഹിത്യസാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രശസ്തരും ലാലിന്റെയടുത്തെത്തി ആശ്വാസം നല്‍കുന്നുണ്ട്. നേരിട്ട് എത്താന്‍ കഴിയാത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെയും അനുശോചനം അറിയിക്കുന്നുണ്ട്.
ഇപ്പോഴിതാ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തില്‍ അനുശോചനം കുറിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസൻ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് കമല്‍ഹാസന്‍ മോഹന്‍ലാലിന് ആശ്വാസവാക്കുകളും ദുഃഖവും കുറിച്ചത്. നിങ്ങള്‍ക്ക് മാത്രമേ നിങ്ങളെ ആശ്വസിപ്പിക്കാൻ സാധിക്കൂവെന്നും താരം കുറിച്ചു.
‘‘പ്രിയ സഹോദരാ, നിങ്ങള്‍ക്ക് മാത്രമേ നിങ്ങളെ ആശ്വസിപ്പിക്കാൻ സാധിക്കൂ...സുഹൃത്തുക്കൾ എപ്പോഴും എന്നപോലെ നിങ്ങളോടൊപ്പം ഉണ്ടാകും. . ഇതുപോലൊരു നഷ്ടത്തിന് ഒരു ആശ്വാസവാക്കും പകരമാകില്ല. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക, ഞങ്ങള്‍ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു...’’ എന്നാണ് കമല്‍ഹാസൻ കുറിച്ചത്. സഹോദരന്‍ എന്ന് സംബോധന ചെയ്താണ് കമല്‍ഹാസന്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത് എന്നതാണ് ഈ ആശ്വാസവാക്കിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

നിരവധി താരങ്ങള്‍ മോഹൻലാലിന്റെ എളമക്കരയിലെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു. ശാന്തകുമാരി അമ്മയുടെ സംസ്കാരം നാളെ തിരുവനന്തപുരം മുടവന്‍മുഗളിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്ന് ഉച്ചയോടെയാണ് കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ച്‌ ശാന്തകുമാരിയമ്മ അന്തരിച്ചത്. 90 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് പത്ത് വർഷമായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ അമ്മയുടെ അന്ത്യനിമിഷത്തില്‍ ലാലും ഒപ്പമുണ്ടായിരുന്നു.
അമ്മയുമായുള്ള ആത്മബന്ധത്തെ കുറിച്ച്‌ മോഹൻലാല്‍ പലപ്പോഴും കഥകളും മറ്റുമായി പങ്കുവച്ചിട്ടുണ്ട്. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാല്‍ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച്‌ മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW