Friday, March 13, 2026 Last Updated 53 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Oct 2025 09.03 AM

അത്ഭുതകരമായ ഈ സമ്മാനത്തിന് നിന്റെ അമ്മയോട് ഞാന്‍ നന്ദി പറഞ്ഞു; അക്ഷരയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് കമല്‍ ഹാസന്‍

kamal-haasan

ഇളയ മകള്‍ അക്ഷര ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നടന്‍ കമല്‍ ഹാസന്‍. ഇന്നത്തെ വ്യക്തിത്വത്തില്‍ തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു. മകളെ ആദ്യമായി കണ്ടപ്പോളുളള വൈകാരിക അനുഭവവും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്. അക്ഷരയുടെ ചെറുപ്പത്തിലെ ചിത്രത്തോടൊപ്പമായിരുന്നു മനോഹരമായ കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്.

പ്രിയപ്പെട്ട അക്ഷര, ഞാന്‍ ആദ്യം നിന്റെ കണ്ണുകളല്ല കണ്ടത്. നീ ഉറക്കത്തിലായിരുന്നു. ഞാന നിന്റെ അമ്മയുടെ പച്ചക്കണ്ണുകളിലേക്ക് നോക്കി, അത്ഭുതകരമായ സമ്മാനത്തിന് അവരോട് നന്ദി പറഞ്ഞു. നിനക്ക് അവളുടെ കണ്ണുകളാശണന്ന് നിന്റെ അമ്മ എന്നോട് പറഞ്ഞു. പിന്നീട് നോക്കിയപ്പോള്‍ , ബ്രൗണ്‍ നറവും നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു. മാതാപിതാക്കള്‍ നിഷ്‌കളങ്കരായി അവകാശപ്പെടുന്ന ലളിതമായ ചില സാമ്യങ്ങളാണ്. അതങ്ങനെയിരിക്കട്ടെ.

രൂപത്തിലും ചിന്തയിലും നീ ഒരു സുന്ദരിയായ വ്യക്തിയായി വളര്‍ന്നിരിക്കുന്നു. നിനക്കുളളിലെ കുട്ടിയെ നീ സംരക്ഷിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ആ കുട്ടിയും എന്റേതാണ്. അവളെ നന്നായി കാത്തുകൊളളുക. എന്ന് നിന്റെ ബാപ്പു എന്നു പറഞ്ഞുകൊണ്ടാണ് കമല്‍ ഹാസന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

1984 ല്‍ രാജ് തിലക് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് കമല്‍ഹാസനും സരികയും പ്രണയത്തിലായത്. പിന്നീട് അവര്‍ വിവാഹിതരാകുകയും ചെയ്തു. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും പരിഹരിക്കാനാകാത്ത നിലയിലേക്കെത്തുകയും ചെയ്തതോടെ 2004 ല്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW