Friday, March 13, 2026 Last Updated 15 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 12.24 PM

മരുതനായകം വീണ്ടും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; കമല്‍ ഹാസന്‍

kamal-haasan-

കമല്‍ ഹാസന്റേതായി ആരാധകര്‍ എപ്പോഴും സംസാരിക്കുന്ന ചിത്രമാണ് മരുതനായകം. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച സിനിമ പല കാരണങ്ങള്‍ കൊണ്ടും പാതിവഴിയില്‍ നില്‍ക്കുകയായിരുന്നു. ചിത്രത്തിലെ നിര്‍ണായകരംഗങ്ങള്‍ അന്ന് ചിത്രീകരിച്ചിരുന്നു. ഇപ്പോഴിതാ സിനിമ ഉണ്ടാകുമമാ എന്ന ചോദ്യത്തിന് കമല്‍ ഹാസന്‍ പറഞ്ഞ മറുപടി ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കുകയാണ്.

മരുതനായകം എന്ന ചിത്രം വീണ്ടും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. ഗോവയില്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എത്തിയപ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് കമല്‍ ഹാസന്‍ പ്രതികരിച്ചത്.

ആ സിനിമ വീണ്ടും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇന്ന് ടെക്‌നോളജി ഒരുപാട് അഡ്വാന്‍സ്ഡ് ആയ കാലഘട്ടത്തില്‍ അതും സാധ്യമാകും എന്നാണ് ഞാന്‍ കരുതുന്നത്. കമല്‍ ഹാസന്‍ പറഞ്ഞു. കമല്‍ ഹാസന്‍ നേതൃത്വം നല്‍കുന്ന രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച് രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരന്‍ എന്ന ചിത്രം IFFI യില്‍ ഇത്തവണ് പനോരമയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഗോവയിലെത്തിയത്. എലിസബത്ത് രാജ്ഞി പങ്കെടുത്ത ചടങ്ങിലായിരുന്നു മരുതനായകം ഔദ്യോഗികമായി ആരംഭിച്ചത്. 1997 ല്‍ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് നടത്തിയിരുന്നു. 85 കോടി മുതല്‍ മുടക്കില്‍ വരാനിരിക്കുന്ന ചിത്രം കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് തന്നെയായിരുന്നു നിര്‍മിക്കാനിരുന്നത്.

ഇളയരാജയായിരുന്നു സംഗീതം. കന്നഡ താരം വിഷ്ണുവർദ്ധൻ, നാസർ, നസറുദ്ദീൻ ഷാ, ഓം പുരി, അമരീഷ് പുരി എന്നിവരുൾപ്പെടെ ഇന്ത്യൻ സിനിമയിലെ ചില മികച്ച നടന്മാരെ പ്രധാന വേഷങ്ങൾക്കായി തിരഞ്ഞെടുത്തു. അമിതാഭ് ബച്ചനും രജനികാന്തും അതിഥി വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

1999 ൽ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. നേരത്തെ രാജമൗലി ചിത്രം 'വാരണാസി'യുടെ ടൈറ്റിൽ ലോഞ്ചിന് പിന്നാലെ മരുതനായകം വീണ്ടും ട്രെൻഡ് ആയിരുന്നു. ഗ്രാഫിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് കമൽ ഹാസൻ മരുതനായകനിലെ കാളപ്പുറത്ത് കയറുന്ന രംഗം ചിത്രീകരിച്ചത് എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW