-->
മസ്‌കത്ത്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി)ന്റെ പുരുഷന്മാരുടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഒമാന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജനും ഓപ്പണറുമായ ജതീന്ദര്‍ സിങ് ക്യാപ്‌റ്റനായി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിനായക് ശുക്ലയാണ് ഉപനായകന്‍.
ഏഷ്യാ കപ്പില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്‌ചവച്ച ആമിര്‍ കലീം എന്ന നാല്‍പ്പത്തിമൂന്നുകാരനടക്കം അഞ്ചുതാരങ്ങളെ ലോകകപ്പ് സ്‌ക്വാഡില്‍നിന്ന് ഒഴിവാക്കി. ഓസ്‌ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഒമാനുള്ളത്. സിംബാബ്‌വെയ്‌ക്കെതിരേ ഫെബ്രുവരി ഒന്‍പതിനാണ് ഒമാന്റെ ലോകകപ്പിലെ ആദ്യമത്സരം.
ടീമംഗങ്ങള്‍: ജതീന്ദര്‍ സിങ്(ക്യാപ്‌റ്റന്‍), വിനായക് ശുക്ല (വൈസ് ക്യാപ്‌റ്റന്‍), വസിം അലി, ജെയ് ഒഡേദ്ര, കരണ്‍ സോനാവാലെ, ഷഫീഖ് ജാന്‍, മുഹമ്മദ് നദീം, ഷാ ഫൈസല്‍, ആഷിഷ് ഒഡേദര, ഷക്കീല്‍ അഹമ്മദ്, നദീം ഖാന്‍, ജിതന്‍ രാമനന്ദി, ഹമദ് മിര്‍സ, സൂഫിയാന്‍ മെഹ്‌മൂദ്, ഹസ്‌നെയ്‌ന്‍ ഷാ.