-->
ലണ്ടന്‍: പരുക്കിന്റെ പിടിയിലുള്ള പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ട്വന്റി-20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍. താല്‍ക്കാലികമായാണ് ആര്‍ച്ചറെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ പുതുമുഖമായ ജോഷ് ടോങ്‌ഗും 15 അംഗ സ്‌ക്വാഡിലുണ്ട്. ഹാരി ബ്രൂക്കാണ് നായകന്‍.
ഇതിനൊപ്പം ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്‌ക്വാഡിലുള്ള പേസര്‍ ബ്രൈഡന്‍ കാര്‍സ് മാത്രമാണ് ലോകകപ്പ് ടീമില്‍ ഇടംപിടിക്കാത്ത ഏകതാരം. ആര്‍ച്ചര്‍ക്കു പകരക്കാരനായാണ് കാര്‍സ് ലങ്കന്‍ പര്യടനത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്.
ടീം: ഹാരി ബ്രൂക്ക്, ഫില്‍ സാള്‍ട്ട്, വില്‍ ജാക്‌സ്, ആദില്‍ റഷീദ്, ജോസ് ബട്‌ലര്‍, സാം കറണ്‍, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ ഡക്കറ്റ്, ജാമി ഓവര്‍ടണ്‍, ജേക്കബ് ബെഥെല്‍, ലിയാം ഡോസന്‍, ജോഷ് ടോങ്‌ഗ്, റെഹാന്‍ അഹമ്മദ്, ലൂക്ക് വുഡ്, ടോം ബാന്റണ്‍.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പില്‍ നേപ്പാളിനെതിരേയാണ് ഇംഗ്ലണ്ടിന്റെ ആദ്യമത്സരം. ഫെബ്രുവരി എട്ടിന് മുംബൈയിലാണ് കളി. 11 ന് മുംബൈയില്‍ത്തന്നെ വെസ്‌റ്റിന്‍ഡീസിനെതിരേ രണ്ടാം മത്സരം.
14 ന് കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെ നേരിടുന്ന ഇംഗ്ലണ്ടിന്റെ ഗ്രൂപ്പിലെ അവസാന മത്സരം ഇറ്റലിക്കെതിരേ ഇതേ വേദിയില്‍ അരങ്ങേറും.