Thursday, March 12, 2026 Last Updated 32 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.29 PM

പ്രിയങ്ക ഗാന്ധിയുടെ മകന്‍ വിവാഹിതനാകുന്നു

uploads/news/2025/12/818216/in1.jpg

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ എം.പി. പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബര്‍ട്ട്‌ വാധ്‌രയുടെയും മകന്‍ റൈഹാന്‍ വാധ്‌ര വിവാഹിതനാകുന്നു. ദീര്‍ഘകാല കാമുകി അവീവ ബെയ്‌ഗുമായാണു വിവാഹം. നിശ്‌ചയം ഇന്നലെ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഏഴ്‌ വര്‍ഷത്തെ പ്രണയമാണ്‌ ഇരുവര്‍ക്കുമിടയില്‍. ഇന്നലെ ഇരു കുടുംബങ്ങളും ചേര്‍ന്ന്‌ നിശ്‌ചയ ചടങ്ങ്‌ നടത്തി. ഇന്ന്‌ രാജസ്‌ഥാനിലെ രന്തംബോറില്‍ ഔദ്യോഗികമായി വിവാഹനിശ്‌ചയ ചടങ്ങ്‌ നടക്കുമെന്നും വാര്‍ത്തകളുണ്ട്‌. റൈഹാനുമൊത്തുള്ള ഫോട്ടോ അവീവ ഇന്‍സ്‌റ്റാഗ്രാം സ്‌റ്റോറികളില്‍ പങ്കുവച്ചിരുന്നു. പത്താം വയസുമുതല്‍ ഫോട്ടോഗ്രാഫിയിലൂടെ ജീവിതം രേഖപ്പെടുത്തുന്ന വിഷ്വല്‍ ആര്‍ട്ടിസ്‌റ്റാണു റെയ്‌ഹാന്‍ വാധ്‌ര. വൈല്‍ഡ്‌ലൈഫ്‌, സ്‌ട്രീറ്റ്‌, കൊമേഴ്‌സ്യല്‍ ഫോട്ടോഗ്രാഫികളിലാണ്‌ കമ്പം.
2021-ല്‍, ന്യൂഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ റെയ്‌ഹാന്‍ തന്റെ ആദ്യ സോളോ ഷോയായ 'ഡാര്‍ക്ക്‌ പെര്‍സെപ്‌ഷന്‍' നടത്തി. സൃഷ്‌ടിപരമായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയങ്ങളിലാണ്‌ പ്രദര്‍ശനം ശ്രദ്ധകേന്ദ്രീകരിച്ചത്‌. അതേവര്‍ഷം, കൊല്‍ക്കത്തയില്‍ നടന്ന 'ദ്‌ ഇന്ത്യ സ്‌റ്റോറി' എക്‌സിബിഷനിലും പങ്കെടുത്തിരുന്നു.

ആരാണ്‌ അവിവ ബെയ്‌ഗ്‌?

ഒ.പി ജിന്‍ഡാല്‍ ാേബല്‍ യൂണിവേഴ്‌സിറ്റിയില്‍ മീഡിയ കമ്യൂണിക്കേഷനും ജേണലിസവും പഠിക്കുന്നതിനു മുമ്പ്‌ അവിവ ഡല്‍ഹിയിലെ മോഡേണ്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു. അവിവയും കുടുംബവും ഡല്‍ഹിയിലാണ്‌ താമസിക്കുന്നത്‌. പിതാവ്‌ ഇമ്രാന്‍ ബെയ്‌ഗ്‌ ബിസിനസുകാരനാണ്‌. അമ്മ നന്ദിത ഇന്റീരിയര്‍ ഡിസൈനറും.
അവിവ അമ്മയെപ്പോലെ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്നു. ഫോട്ടോഗ്രഫിയിലും ഫോട്ടോ പ്ര?ഡക്ഷനിലും ഒരുപോലെ തിളങ്ങുന്നു.
തന്റെ വര്‍ക്കുകള്‍ സാമൂഹിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണെന്നും പോസിറ്റീവായ മാറ്റം സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ പറഞ്ഞിട്ടുണ്ട്‌. അവിവ മുന്‍ ദേശീയ ഫുട്‌ബോള്‍ കളിക്കാരിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

Ads by Google
Tuesday 30 Dec 2025 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW