-->
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ വസതിക്കുനേരേയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം റഷ്യയോടും യുൈക്രനോടും ആവശ്യപ്പെട്ടു.
റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ട് ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ട്. ശത്രുത അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനുമുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗം നിലവിലുള്ള നയതന്ത്ര ശ്രമങ്ങളാണ്. ഈ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുര്‍ബലപ്പെടുത്തുന്ന ഏതെങ്കിലും നടപടികള്‍ ഒഴിവാക്കാനും എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു.