Friday, March 13, 2026 Last Updated 33 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 03.07 PM

യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ ഈ നല്ല ശീലങ്ങള്‍ പിന്‍തുടരാം

food, skin, health

ജീവിതത്തില്‍ നല്ല ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ പഴയ കോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുപ്പം നില നിര്‍ത്തുന്നതിന് പ്രധാനമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കം കാരണം നമ്മുടെ നിറം കുറയും, ഇരുണ്ട നിറം വരും, കണ്ണിന് ചുറ്റും തടിപ്പും കറുപ്പും വരാം, കവിള്‍ തൂങ്ങിപ്പോകും, മുടി പോകും, ചര്‍മത്തില്‍ ചുളിവുകള്‍ വീഴും, കഴുത്തില്‍ കറുപ്പും വീഴും. ഇതെല്ലാം പ്രായമാകുന്നതിന് മുന്‍പേ പ്രായമാകുന്ന തോന്നലുണ്ടാകും. എന്നാല്‍ തെറ്റായ ജീവിതശൈലികള്‍ വളരെ പെട്ടെന്നുതന്നെ യൗവനം നഷ്ടപ്പെടുത്തുന്നു. അതേസമയം, ഒന്നു മനസു വച്ചാല്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ ദീര്‍ഘകാലം യൗവനം കാത്തുസൂക്ഷിക്കാന്‍ കഴിയും. ചെറുപ്പം നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം......

* ഹൃദയത്തെ സംരക്ഷിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം (അയല, മത്തി, ട്യൂണ) ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും സമൃദ്ധമായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. ഒലിവ് ഓയിലിലും ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉണ്ട്.

* ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയ ആഹാരമാണ് യുവത്വം നല്‍കുന്നത്. കടുംനിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിരിക്കുന്നു. പല നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കുക. ആപ്പിള്‍, പപ്പായ, ഓറഞ്ച്, ബീറ്റ്‌റൂട്ട്, മുന്തിരി, മാമ്പഴം, കാപ്‌സിക്കം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

* ഒഴിവാക്കേണ്ട ചില ആഹാരങ്ങളുണ്ട്. വൈറ്റ് പോയ്‌സണ്‍ എന്നറിയപ്പെടുന്ന പഞ്ചസാര, ട്രാന്‍സ് ഫാറ്റുകള്‍ (വനസ്പതി പോലുള്ള എണ്ണകള്‍) ഇവ കൊണ്ടു തയാറാക്കുന്ന ബേക്കറി പലഹാരങ്ങള്‍, സോസുകള്‍ തുടങ്ങിയവ.

* ആഴ്ചയില്‍ ഏതെങ്കിലും മൂന്ന് നിറത്തിലുള്ള പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. (ഉദാ: മുന്തിരി, പപ്പായ, മാതളം... ഇങ്ങനെ പല നിറങ്ങള്‍ നോക്കി പഴങ്ങള്‍ കഴിക്കുക.)

* വൈറ്റമിന്‍ സി അടങ്ങിയ ആഹാരം ചര്‍മത്തിലെ പിഗ്മെന്റേഷന്‍ തടയുന്നു. സിട്രസ്, ഫ്രൂട്ടില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ലൈം ജ്യൂസ് നിത്യവും കുടിക്കുക. ഒരു നെല്ലിക്ക നിത്യേന കഴിക്കുക.

* ഹോള്‍ വീറ്റ് ആഹാരങ്ങളിലടങ്ങിയിരിക്കുന്ന വീറ്റ് ജെം ചര്‍മത്തെ സംരക്ഷിക്കുന്നു. ഗോതമ്പുപൊടി, ബ്രെഡ് തുടങ്ങിയവ വാങ്ങുമ്പോള്‍ ഹോള്‍ വീറ്റ് നോക്കി വാങ്ങുക.

* ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് ശുദ്ധമായ വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം ഒരിക്കലും കുറഞ്ഞുപോവരുത്.

* ഗ്രീന്‍ ടീ നിത്യവും രാവിലെ കുടിക്കുക. ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്‌സിഡന്റുകളുടെ നില ഉയരുന്നു. ഗ്രീന്‍ ടീയില്‍ നാരങ്ങ പിഴിഞ്ഞു ചേര്‍ത്തു കുടിച്ചാല്‍ കൂടുതല്‍ നന്ന്.

* സാലഡ്‌സ്, സൂപ്പ്‌സ് ഇതു മാത്രമായാല്‍ പ്രോട്ടീനിന്റെ അളവു കുറയും. പ്രോട്ടീന്‍ ലഭിക്കാന്‍ പാട നീക്കിയ പാല്‍, മത്സ്യം, കൊഴുപ്പ് കുറഞ്ഞ ഇറച്ചി, സോയാബീന്‍ ഇവ കഴിക്കുക.

* വെളുത്തുള്ളി ആഹാരത്തിലുള്‍പ്പെടുത്തുകയോ രണ്ടു മൂന്ന് അല്ലികള്‍ ചവച്ചു തിന്നുകയോ ചെയ്യുന്നതോ നല്ലതാണ്. വെളുത്തുള്ളി രോഗപ്രതിരോധശക്തി പ്രദാനം ചെയ്യുന്നു.

* ബദാം, അണ്ടിപ്പരിപ്പ്, നിലക്കടല തുടങ്ങിയവ നിത്യഭക്ഷണത്തിലുള്‍പ്പെടുത്തുക. നട്‌സിലെ കൊഴുപ്പ് ചര്‍മത്തിലെ കൊളാജന്‍ അയഞ്ഞു പോകാതെ സംരക്ഷിക്കുന്നു. ദിവസവും ഒരു വലിയ സ്പൂണ്‍ (30 ഗ്രാം) നട്‌സ് കഴിക്കുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW