-->
ന്യൂഡല്‍ഹി: കര, വ്യോമ, നാവിക സേനകളുടെ 79,000 കോടി രൂപയോളം ചെലവ് വരുന്ന വിവിധ നിര്‍ദേശങ്ങള്‍ക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫന്‍സ് അക്വസിസിഷന്‍ കൗണ്‍സിലി(എ.ഒ.എന്‍) ന്റെ അംഗീകാരം.
ഇന്നലെ നടന്ന യോഗത്തില്‍, ആര്‍ട്ടിലറി റെജിമെന്റുകള്‍ക്കായി ലോയ്‌റ്റര്‍ മുനിഷന്‍ സിസ്‌റ്റം, ലോ-ലെവല്‍ ലൈറ്റ്‌വെയ്‌റ്റ് റഡാറുകള്‍, പിനാക മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്‌റ്റത്തിനായുള്ള (എം.ആര്‍.എല്‍.എസ്), ലോംഗ്-റേഞ്ച് ഗൈഡഡ് റോക്കറ്റ് വെടിക്കോപ്പുകള്‍, ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷന്‍- ഇന്റര്‍ഡിക്ഷന്‍ സിസ്‌റ്റമായ എംകെ-2 എന്നിവ വാങ്ങാനാണ് എ.ഒ.എന്‍.
തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കെതിരേ കൃത്യതയാര്‍ന്ന ആക്രമണങ്ങള്‍ക്ക് ലോയ്‌റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കും. ചെറിയ വലിപ്പത്തിലുള്ള ആളില്ലാ ആകാശ സംവിധാനങ്ങള്‍ കണ്ടെത്തി ട്രാക്ക് ചെയ്യാനാണ് താഴ്‌ന്നു പറക്കുന്ന ലൈറ്റ്‌വെയ്‌റ്റ് റഡാറുകള്‍.പിനാക എം.ആര്‍.എല്‍.എസിന്റെ ദൂരപരിധിയും കൃത്യതയും ലോങ്-റേഞ്ച് ഗൈഡഡ് റോക്കറ്റുകള്‍ വര്‍ധിപ്പിക്കും. എംകെ-2 യുദ്ധമേഖലകളിലും തന്ത്രപരമായ ഉള്‍പ്രദേശങ്ങളിലുമടക്കം സൈന്യത്തിന്റെ വിന്യാസങ്ങളെയും സംവിധാനങ്ങളെയും കാക്കും.
ഇന്ത്യന്‍ നാവികസേനയ്‌ക്ക്, ബൊള്ളാര്‍ഡ് പുള്‍ (ബി.പി) ടഗ്ഗുകള്‍, ഹൈ-ഫ്രീക്വന്‍സി സോഫ്‌റ്റ്‌വെയര്‍ ഡിഫൈന്‍ഡ് റേഡിയോകള്‍ (എച്ച്.എഫ് എസ്.ഡി.ആര്‍) മാന്‍പാക്ക്, ഹൈ-ആള്‍ട്ടിറ്റ്യൂഡ് ലോംഗ്-റേഞ്ച് (എച്ച്.എ.എല്‍.ഇ) റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്‌റ്റ് സിസ്‌റ്റങ്ങള്‍ (ആര്‍.പി.എ.എസ്) എന്നിവ വാങ്ങാനും അനുമതി നല്‍കി. ഇടുങ്ങിയ ജലാശയങ്ങളിലും തുറമുഖങ്ങളിലും നാവിക കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ബെര്‍ത്തിങ്, അണ്‍ബെര്‍ത്തിങ് എന്നിവ സാധ്യമാക്കാന്‍ ബി.പി ടഗ്ഗുകളുടെ ഇന്‍ഡക്ഷന്‍ തുണയ്‌ക്കും.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ തുടര്‍ച്ചയായ ഇന്റലിജന്‍സ്, നിരീക്ഷണം, വിശ്വസനീയമായ മാരിടൈം ഡൊമെയ്‌ന്‍ അവബോധം എന്നിവ ഉറപ്പാക്കാനാണ് എച്ച്.എ.എല്‍.ഇ ആര്‍.പി.എ.എസ്. ഇന്ത്യന്‍ വ്യോമസേനയ്‌ക്കായി ഓട്ടോമാറ്റിക് ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ് റെക്കോര്‍ഡിങ് സിസ്‌റ്റം, ആസ്‌ട്ര എംകെ-2 മിസൈലുകള്‍, ഫുള്‍ മിഷന്‍ സിമുലേറ്റര്‍, സ്‌പൈസ്-1000 ലോങ്-റേഞ്ച് ഗൈഡന്‍സ് കിറ്റുകള്‍ എന്നിവ വാങ്ങാനും എ.ഒ.എന്‍ അംഗീകാരം നല്‍കി. ഓട്ടോമാറ്റിക് ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ് റെക്കോര്‍ഡിങ് സിസ്‌റ്റത്തിന്റെ ഇന്‍ഡക്ഷന്‍ ലാന്‍ഡിംഗുകളുടെയും ടേക്ക്-ഓഫുകളുടെയും സുരക്ഷാവിടവുകള്‍ പരിഹരിക്കും. മെച്ചപ്പെടുത്തിയ ആസ്‌ട്ര എംകെ-2 മിസൈലുകള്‍ ദീര്‍ഘ സ്‌റ്റാന്‍ഡ്-ഓഫ് ശ്രേണികളില്‍ നിന്ന് ശത്രുവിമാനങ്ങളെ നിര്‍വീര്യമാക്കും.
ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്‌റ്റായ തേജസിനായുള്ള ഫുള്‍ മിഷന്‍ സിമുലേറ്റര്‍ പൈലറ്റ് പരിശീലനത്തിന്റെ ചെലവ് കുറയ്‌ക്കും. ദീര്‍ഘദൂരത്തില്‍ കൃത്യതയാര്‍ന്ന സ്‌ൈട്രക്കിങ് ശേഷി ഉറപ്പാക്കാനാണ് സ്‌പൈസ്-1000.