-->
ന്യൂഡല്‍ഹി: തദ്ദേശീയമായ വികസിപ്പിച്ച പിനാക ദീര്‍ഘദൂര റോക്കറ്റ് ലോഞ്ചറി(എല്‍.ആര്‍.ജി.ആര്‍)ന്റെ പരീക്ഷണം വിജയം.
ഒഡീഷയിലെ ചാന്ദിപുരില്‍നിന്നായിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം. ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ പരമാവധി ലക്ഷ്യമായ 120 കിലോമീറ്റര്‍ വിജയകരമായി താണ്ടി ലക്ഷ്യസ്‌ഥാനത്ത് കൃത്യമായി പ്രഹരിച്ചതായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) പ്രസ്‌താവനയില്‍ അറിയിച്ചു. നിലവില്‍ ഉപയോഗത്തിലുള്ള പിനാക ലോഞ്ചറില്‍നിന്നാണ് എല്‍.ആര്‍.ജി.ആര്‍. തൊടുത്തത്. ഒരേ ലോഞ്ചറില്‍നിന്ന് വ്യത്യസ്‌തശ്രേണികളിലുള്ള പിനാക റോക്കറ്റുകളുടെ വിക്ഷേപണം ഇതിലൂടെ സാധ്യമാകും. പരീക്ഷണം വിജയകരമായി നിര്‍വഹിച്ചതിന് ഡി.ആര്‍.ഡി.ഒയെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.