Saturday, March 14, 2026 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.52 AM

?ോബ്‌ സോക്കര്‍ പുരസ്‌കാരം ഡെംബലെയ്‌ക്ക്

uploads/news/2025/12/818093/4.jpg

ദുബായ്‌: ?ോബ്‌ സോക്കര്‍ പുരസ്‌കാരം പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നിന്റെ ഒസുമാനെ ഡെംബലെയ്‌ക്ക്്‌.
കിലിയന്‍ എംബാപ്പെ, റാഫിഞ്ഞ, വിറ്റിഞ്ഞ, ലാമിനെ യമാല്‍ എന്നിവരെ മറികടന്നാണു ഡെംബലെ ജേതാവായത്‌. ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ്‌ ഡെംബലെ ?ോബ്‌ സോക്കറും നേടിയത്‌. കായികരംഗത്ത്‌ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന താരങ്ങളെ ആദരിക്കുന്ന വേദിയാണ്‌ ?ോബ്‌ സോക്കര്‍.
മധ്യേഷ്യയിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ നേടി. പി.എസ്‌.ജിക്കൊപ്പം നാല്‌ കിരീടങ്ങള്‍ നേടിയാണ്‌ ഡെംബലെ 2025ലെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ടത്‌. പി.എസ്‌.ജിക്കൊപ്പം ലീഗ്‌ വണ്‍ കിരീടം, ഫ്രഞ്ച്‌ കപ്പ്‌, ഫ്രഞ്ച്‌ സൂപ്പര്‍ കപ്പ്‌, യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌, യുവേഫ സൂപ്പര്‍ കപ്പ്‌ കിരീടം നേടിയാണ്‌ ഡെംബലെ ക്വിന്റിപ്പിള്‍ പൂര്‍ത്തിയാക്കിയത്‌.

Ads by Google
Tuesday 30 Dec 2025 08.52 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW