Saturday, March 14, 2026 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.47 AM

കേരളത്തിന്‌ അടിതെറ്റി

uploads/news/2025/12/818090/2.jpg

അഹമ്മദാബാദ്‌: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനു വീണ്ടും തോല്‍വി. എ ഗ്രൂപ്പ്‌ മത്സരത്തില്‍ മധ്യപ്രദേശ്‌ കേരളത്തെ 47 റണ്ണിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത മധ്യപ്രദേശ്‌ 214 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം 41-ാം ഓവറില്‍ 167 റണ്ണിന്‌ ഓള്‍ഔട്ടായി. വാലറ്റക്കാരന്‍ ഷറഫുദ്ദീന്റെ (29 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 42) പോരാട്ടം ടീമിനെ ജയത്തിലെത്തിച്ചില്ല.
മുന്‍നിര ബാറ്റര്‍മാരില്‍ സല്‍മാന്‍ നിസാര്‍ (57 പന്തില്‍ 30) മാത്രമാണു തിളങ്ങിയത്‌. വിഷ്‌ണു വിനോദ്‌ 21 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 20 റണ്ണെടുത്തു. നായകനും ഓപ്പണറുമായ രോഹന്‍ കുന്നുമ്മല്‍ (25 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 19), കൃഷ്‌ണ പ്രസാദ്‌ (നാല്‌), അങ്കിത്‌ ശര്‍മ (13), ബാബാ അപരാജിത്‌ (ഒന്‍പത്‌), മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ (15) എന്നിവര്‍ നിറംമങ്ങി. മധ്യപ്രദേശിനെ എറിഞ്ഞിട്ട കേരളം ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. സല്‍മാന്‍ നിസാറും മുഹമ്മദ്‌ ഷറഫുദ്ദീനും മാത്രമാണ്‌ അല്‍പ്പമെങ്കിലും നിലയുറപ്പിച്ച്‌ ബാറ്റേന്തിയത്‌. മധ്യപ്രദേശിനായി ശുഭം ശര്‍മ മൂന്ന്‌ വിക്കറ്റും സാരാംശ്‌ ജെയ്‌ന്‍, ശിവാങ്‌ കുമാര്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ത്രിപുരേഷ്‌ സിങ്‌, ആര്യന്‍ പാണ്ഡെ, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
ടോസ്‌ നേടിയ രോഹന്‍ കുന്നുമ്മല്‍ മധ്യപ്രദേശിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. 38 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത അങ്കിത്‌ ശര്‍മയും ബാബാ അപരാജിത്‌ മൂന്ന്‌ വിക്കറ്റുമെടുത്തു. എം.ഡി. നിധീഷും ഈഡന്‍ ആപ്പിള്‍ ടോമും ുരു വിക്കറ്റ്‌ വീതവുമെടുത്തു.
105 പന്തില്‍ 93 റണ്ണെടുത്ത വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ഹിമാന്‍ശു മന്ത്രിയാണു മധ്യപ്രദേശിനെ 200 കടത്തിയത്‌. ത്രിപുരേഷ്‌ സിങ്‌ 25 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 37 റണ്ണുമായും തിളങ്ങി.

Ads by Google
Tuesday 30 Dec 2025 08.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW