Saturday, March 14, 2026 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.47 AM

ഝാര്‍ഖണ്ഡിന്‌ ബാറ്റിങ്‌ തകര്‍ച്ച

ഭുവനേശ്വര്‍: അണ്ടര്‍ 16 വിജയ്‌ മര്‍ച്ചന്റ്‌ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ ഝാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിങ്‌സ് 282 റണ്ണിന്‌ അവസാനിച്ചു.
അര്‍ധ സെഞ്ചുറിയടിച്ച അശീഷന്റെയും ശിവം കുമാറിന്റെയും ഇന്നിങ്‌സുകളാണ്‌ ഝാര്‍ഖണ്ഡിന്‌ കരുത്ത്‌ പകര്‍ന്നത്‌. കേരളത്തിനായി മുഹമ്മദ്‌ റെയ്‌ഹാനും അക്ഷയ്‌ പ്രശാന്തും മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്തു. ടോസ്‌ നേടിയ ഝാര്‍ഖണ്ഡ്‌ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു.
ഏഴ്‌ റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക്‌ രണ്ട്‌ വിക്കറ്റുകള്‍ നഷ്‌ടമായി. നായകന്‍ തന്മയും ദിവ്യാന്‍ഷുവും പൂജ്യത്തിന്‌ പുറത്തായി. എസ്‌. ആര്യനും മുഹമ്മദ്‌ റെയ്‌ഹാനുമാണ്‌ വിക്കറ്റുകളെടുത്തത്‌.
മറുവശത്ത്‌ ഉറച്ച്‌നിന്ന അശീഷന്‍ 54 റണ്ണെടുത്തു. മധ്യനിരയില്‍ 58 റണ്ണെടുത്ത ശിവം കുമാറിന്റെ പ്രകടനവും ശ്രദ്ധേയമായി. ആറാം വിക്കറ്റില്‍ ശിവം കുമാറും രുദ്ര മിശ്രയും ചേര്‍ന്ന്‌ കൂട്ടിച്ചേര്‍ത്ത 80 റണ്ണാണ്‌ ഝാര്‍ഖണ്ഡിനെ ഭേദപ്പെട്ട സേ്‌കാറിലെത്തിച്ചത്‌. രുദ്ര മിശ്ര 37 റണ്ണെടുത്തു. ജയ്‌ രജക്‌ (36), കൃപ സിന്ധു (26) യുവ്‌ രാജ്‌ സിങ്‌ (25) എന്നീ താരങ്ങളും ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചു. കേരളത്തിനായി എസ്‌. ആര്യനും എസ്‌.വി. ആദിത്യനും ഒരു വിക്കറ്റ്‌ വീതവുമെടുത്തു.

Ads by Google
Tuesday 30 Dec 2025 08.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW