Saturday, March 14, 2026 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.47 AM

കെ.സി.എ. ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അസോസിയേഷന്റെ 75-ാമത്‌ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണു പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്‌.
ട്രഷററായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച അഡ്വ. ശ്രീജിത്ത്‌ വി. നായര്‍ ആണ്‌ പ്രസിഡന്റ്‌. അപെക്‌സ്‌ കൗണ്‍സില്‍ അംഗമായിരുന്ന സതീശന്‍ കെ. വൈസ്‌ പ്രസിഡന്റായി. നിലവിലെ സെക്രട്ടറി വിനോദ്‌ എസ്‌. കുമാറും ജോയിന്റ്‌ സെക്രട്ടറി ബിനീഷ്‌ കോടിയേരിയും തുടരും.
പാലക്കാട്‌ ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറിയായ ടി. അജിത്‌ കുമാറാണ്‌ ട്രഷറര്‍. അപെക്‌സ്‌ കൗണ്‍സിലിലേക്കുള്ള ജനറല്‍ ബോഡി പ്രതിനിധിയായി കാസര്‍ഗോഡ്‌ ജില്ലാ അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ്‌ നൗഫല്‍ ടി. ചുമതലയേല്‍ക്കും.
കേരളാ ക്രിക്കറ്റിനെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അസോസിയേഷന്‍ ഒരു വര്‍ഷത്തെ സമഗ്ര വികസന കര്‍മപദ്ധതി പ്രഖ്യാപിച്ചു. 14 ജില്ലകളിലും ക്രിക്കറ്റ്‌ ഗ്രൗണ്ടുകളും മറ്റ്‌ അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കും. മറ്റു കായിക ഇനങ്ങള്‍ക്കുള്ള അടിസ്‌ഥാന സൗകര്യവും വികസിപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ചു. വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടു കേരള വനിതാ പ്രീമിയര്‍ ലീഗ്‌ വൈകാതെ ആരംഭിക്കും. വനിതകള്‍ക്കു കൃത്യമായ മത്സരവേദികള്‍ ഒരുക്കുന്നതിലൂടെ സംസ്‌ഥാനത്ത്‌ കരുത്തുറ്റ ഒരു നിരയെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന്‌ സെക്രട്ടറി വിനോദ്‌ എസ്‌. കുമാര്‍ പറഞ്ഞു.

Ads by Google
Tuesday 30 Dec 2025 08.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW