Thursday, March 12, 2026 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.31 AM

പ്രണയിച്ചോ പക്ഷേ എല്ലാം തികഞ്ഞവരെ വേണമെന്ന് വാശിപിടിക്കല്ലേ? സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി 67 ഡേറ്റിംഗ്

daring, trend, 67

കാലം മാറുന്നതിനനുസരിച്ച് മനുഷ്യന്റെ ചിന്താഗതികളിലും ബന്ധങ്ങളിലും മാറ്റങ്ങള്‍ വരാറുണ്ട്. ഇവയില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് വലുതാണ്. പുതുതായി വരുന്ന ഓരോ ട്രെന്‍ഡുകളും ആളുകളെ പുതുതായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത്തരത്തില്‍ ഈയിടെ ഡേറ്റിംഗ് ലോകത്ത് ചര്‍ച്ചയാകുന്ന ഒരു പുതിയ ട്രെന്‍ഡണ് '67'. പലര്‍ക്കും ഇതൊരു പുതിയ അറിവാണെങ്കിലും, ബന്ധങ്ങളിലെ പ്രായോഗികതയും വികാരങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള വലിയൊരു സംവാദത്തിനാണ് ഇത് തുടക്കമിട്ടിരിക്കുന്നത്.

ചുരുക്കി പറഞ്ഞാല്‍ നൂറു ശതമാനം തികഞ്ഞ ഒരാളെ തേടിപ്പോകാതെ, ഒരു 6070 ശതമാനം അഥവാ 10ല്‍ 6 അല്ലെങ്കില്‍ 7 മാര്‍ക്ക് നല്‍കാവുന്ന ഒരാളെ പങ്കാളിയായി തിരഞ്ഞെടുക്കുന്ന രീതിയാണിത്. അതായത്, അമിതമായ ആകര്‍ഷണമോ ആവേശമോ ഇല്ലെങ്കിലും വൈകാരികമായി സ്ഥിരതയുള്ള, ദയയുള്ള, വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരാളെ ജീവിതപങ്കാളിയായി സ്വീകരിക്കുക എന്നതാണ് ഈ ട്രെന്‍ഡിന്റെ കാതല്‍.

പലരും ഇതിനെ ഒരു 'റിയാലിറ്റി ചെക്ക്' ആയിട്ടാണ് കാണുന്നത്. അതിനുള്ള കാരണങ്ങള്‍ ഇവയാണ്:

യാഥാര്‍ത്ഥ്യബോധം: സിനിമകളിലും കഥകളിലും കാണുന്നതുപോലെ എല്ലാ കാര്യത്തിലും തികഞ്ഞ ഒരാളെ യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടെത്തുക പ്രയാസമാണ്. അതിനാല്‍ 'നല്ലൊരു പങ്കാളി' എന്ന നിലപാടിലേക്ക് മാറുന്നത് അനാവശ്യ സമ്മര്‍ദ്ദം കുറയ്ക്കും.

സമാധാനത്തിന് മുന്‍ഗണന: ഡേറ്റിംഗ് ആപ്പുകളുടെയും മറ്റും കാലത്ത് പലര്‍ക്കും ബന്ധങ്ങളില്‍ പെട്ടെന്ന് മടുപ്പ് തോന്നറുണ്ട്. അമിതമായ ആവേശത്തേക്കാള്‍ വൈകാരിക സുരക്ഷിതത്വത്തിനും സമാധാനത്തിനും മുന്‍ഗണന നല്‍കുന്നവര്‍ ഈ ട്രെന്‍ഡിനെ സ്വാഗതം ചെയ്യുന്നു.

സ്ഥിരതയുള്ള ബന്ധങ്ങള്‍: ആവേശം കുറവാണെങ്കിലും പരസ്പര ബഹുമാനവും കരുതലും നല്‍കുന്ന പങ്കാളി ദീര്‍ഘകാല ബന്ധങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമാണെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു.

മറുഭാഗത്ത്, ഈ ട്രെന്‍ഡിനെ ഒരു 'റെഡ് ഫ്‌ലാഗ്' ആയി കാണുന്നവരുമുണ്ട്. അവരുടെ ആശങ്കകള്‍ ഇവയാണ്:

വിട്ടുവീഴ്ച : മികച്ച ഒരാളെ കണ്ടെത്താന്‍ കഴിയില്ലെന്ന ഭയത്താല്‍ നമ്മള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുകയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

താല്‍പ്പര്യക്കുറവ്: പങ്കാളിയോട് വേണ്ടത്ര ആകര്‍ഷണമോ താല്‍പ്പര്യമോ ഇല്ലാതെ ഒരു ബന്ധം തുടങ്ങുന്നത് പിന്നീട് മടുപ്പിനും അകല്‍ച്ചയ്ക്കും കാരണമായേക്കാം.

അവഗണന: പങ്കാളിയെ വെറുമൊരു 'നമ്പര്‍' ആയി കാണുന്നതും അവര്‍ക്ക് നമ്മളിലുള്ള താല്‍പ്പര്യം തിരിച്ചറിയാതെ പോകുന്നതും ബന്ധത്തെ തകര്‍ക്കും.

ചുരുക്കത്തില്‍ '67' ട്രെന്‍ഡ് ഓര്‍മ്മിപ്പിക്കുന്നത് ബന്ധങ്ങളില്‍ അമിതമായ പ്രതീക്ഷകള്‍ വെക്കാതിരിക്കാനാണ്. എന്നാല്‍ അതേസമയം, വെറുമൊരു വിട്ടുവീഴ്ചയായി ഡേറ്റിംഗിനെ കാണുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. പരസ്പര ബഹുമാനവും വൈകാരികമായ ഒത്തുചേരലും ഉണ്ടെങ്കില്‍ മാത്രമേ ഏത് ബന്ധവും വിജയകരമാകൂ.

Ads by Google
Tuesday 30 Dec 2025 08.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW