Friday, March 13, 2026 Last Updated 13 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 08.20 AM

ഭൂമിയിലെ നരകവാതില്‍! മനുഷ്യന്റെ കൈപ്പിഴ മൂലം ഇന്നും ആ തീ ആളി കത്തുന്നു

door, hell, Turkmenistan

മനുഷ്യനെ പേടിപെടുത്തുന്ന പല കാഴ്ചകളും ഈ ഭൂമിയിലുണ്ട്. ഇവയില്‍ ഒന്നാണ് ലോകത്തിലെ തന്നെ ഏറ്റവും വിചിത്രവും ഭയാനകവുമായ കാഴ്ചകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന തുര്‍ക്ക്‌മെനിസ്ഥാനിലെ കാരാക്കും മരുഭൂമിയിലുള്ള 'ദര്‍വാസ ഗ്യാസ് ക്രേറ്റര്‍' (Darvaza Gas Crater). 'നരകവാതില്‍' (Door to Hell) എന്ന് ലോകം വിളിക്കുന്ന ഈ ഗര്‍ത്തം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അണയാതെ കത്തുകയാണ്.

നൂറുകണക്കിന് വര്‍ഷങ്ങളായി കത്തുന്ന ഒരു പ്രകൃതി പ്രതിഭാസമല്ല ഇത്, മറിച്ച് 1971ല്‍ നടന്ന ഒരു മനുഷ്യസഹജമായ പിഴവിന്റെ ഫലമായി ഉണ്ടായതാണ്. അന്ന് സോവിയറ്റ് യൂണിയനിലെ ശാസ്ത്രജ്ഞര്‍ ഈ മേഖലയില്‍ പ്രകൃതിവാതകത്തിനായി ഡ്രില്ലിംഗ് നടത്തുന്നതിനിടെ ഭൂമി ഇടിഞ്ഞുതാഴ്ന്ന് വലിയൊരു ഗര്‍ത്തം രൂപപ്പെട്ടു. ഇതില്‍ നിന്നും വിഷവാതകങ്ങള്‍ , പ്രധാനമായും മീഥേന്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ സമീപവാസികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ഭയപ്പെട്ടു. വാതകം കത്തിച്ചു തീര്‍ക്കുകയാണ് ഇതിന് പരിഹാരമെന്ന് കരുതിയ അവര്‍ ഗര്‍ത്തത്തിന് തീ കൊടുത്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തീ അണയുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ആ തീ 54 വര്‍ഷം പിന്നിട്ടിട്ടും അണയാതെ തുടരുന്നു.

ഏകദേശം 230 അടി വീതിയും 65 അടി താഴ്ചയുമുള്ള കൂറ്റന്‍ ഗര്‍ത്തമാണിത്. ഗര്‍ത്തത്തിനുള്ളിലെ താപനില അതീവ ഭയാനകമാണ്. ഇതിന്റെ ചുവന്ന പ്രഭ കിലോമീറ്ററുകള്‍ അകലെ നിന്ന് പോലും കാണാന്‍ സാധിക്കും. തുര്‍ക്ക്‌മെനിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി ഇന്ന് ഇത് മാറിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഈ കത്തുന്ന ഗര്‍ത്തം കാണാന്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. 2022ല്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് ഈ ഗര്‍ത്തത്തിലെ തീ അണയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. പ്രകൃതിവാതകത്തിന്റെ നഷ്ടം കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനുമാണ് ഈ നീക്കം. എന്നാല്‍, ഇത് സാങ്കേതികമായി എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്‌

Ads by Google
Tuesday 30 Dec 2025 08.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW