Friday, March 13, 2026 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 04.27 PM

കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി

ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ കൂറ്റനാട് വാവനൂർ സ്കൂളിന് സമീപത്തായിരുന്നു സംഭവം.
bus driver

പാലക്കാട് രക്ഷിതാവിന്‍റെ കൈവിട്ട് റോഡിലേക്ക് ഓടിയ പിഞ്ചുബാലന് അത്ഭുത രക്ഷ. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂരിലാണ് ബസ് ഡ്രൈവര്‍ രക്ഷകനായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ കൂറ്റനാട് വാവനൂർ സ്കൂളിന് സമീപത്തായിരുന്നു സംഭവം.

ഗുരുവായൂരിൽ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൻ്റെ മുന്നിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയിൽ നിന്നും പിഞ്ചു ബാലൻ റോഡ് മുറിച്ച് മറുവശത്തേക്ക് ഓടുകയായിരുന്നു. സെക്കൻ്റുകൾ കൊണ്ട് ബസ് സഡൻ ബ്രേക്കിട്ട് നിർത്തിയതിനാൽ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. 'മയിൽവാഹനം' എന്ന ബസിന്‍റെ ഡ്രൈവർ അനൂപിൻറെ മനസാന്നിധ്യം കൊണ്ടാണ് കുഞ്ഞി​െ​ന്‍റ ജീവൻ രക്ഷപ്പെട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW