Saturday, March 14, 2026 Last Updated 58 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 04.32 PM

പൊളിഞ്ഞ് കിടന്ന ഈർമ്പനക്കുള്ളിൽ നിന്ന് രണ്ട് മലമ്പാമ്പുകളെ പിടികൂടി

പറമ്പിൽ ഈർമ്പന പൊളിഞ്ഞ് കിടന്നിരുന്നതിന് അകത്താണ് മലമ്പാമ്പുകൾ വസിച്ചിരുന്നത്.
palakkad, phythons

പാലക്കാട് ചെത്തല്ലൂരിൽ രണ്ട് മലമ്പാമ്പുകളെ പിടികൂടി. മണ്ണാർക്കാട് തച്ചനാട്ടുകര ചെത്തല്ലൂർ തെക്കുമുറിയിൽ സ്വകാര്യ വ്യക്തിയുടെ വളപ്പില്‍ നിന്നാണ് രണ്ടു മലമ്പാമ്പുകൾ ഉണ്ടായിരുന്നത്.

പറമ്പിൽ ഈർമ്പന പൊളിഞ്ഞ് കിടന്നിരുന്നതിന് അകത്താണ് മലമ്പാമ്പുകൾ വസിച്ചിരുന്നത്. പ്രദേശത്തെ യുവാക്കൾ കരിമ്പനയുടെ ഇളനീര് ഇടാൻ വേണ്ടി പറമ്പിൽ എത്തിയപ്പോഴാണ് താഴെ കിടന്ന ചപ്പലയിൽ അനക്കം കണ്ടത്. തുടർന്ന് നോക്കിയപ്പോഴാണ് മലമ്പാമ്പ് ആണെന്നത് മനസിലായത്.

ഉടൻതന്നെ മണ്ണാർക്കാട് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. പ്രദേശത്ത് ആദ്യമായി എത്തിയ പടുകൂറ്റൻ മലമ്പാമ്പുകളെ കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്. എട്ടടിയോളം നീളമുള്ള മലമ്പാമ്പുകളെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW