Friday, March 13, 2026 Last Updated 46 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 12.56 PM

‘അമ്മാവാ, മകളുടെ പ്രായമേയുളളൂ’; സംഗീതപരിപാടിക്കിടെ മോശം പെരുമാറ്റം, രൂക്ഷമായി പ്രതികരിച്ച് ഗായിക

-pranjal-dahiya

സംഗീതപരിപാടിക്കിടെ അപമര്യാദയായി പെരുമാറിയ ആള്‍ക്ക് ചുട്ടമറുപടിയുമായി യുവഗായിക പ്രഞ്ജല്‍ ദഹിയ. സദസ്സിലിരുന്ന് അശ്ലീല കമന്റുകള്‍ പറയുകയും വേദിയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ക്കെതിരെയാണ് ഹരിയാണ്‍വി ഗായിക പ്രഞ്ജല്‍ രൂക്ഷമായി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ വൈറലായി.

സംഗീതപരിപാടിക്കിടെ മധ്യവയസ്‌കന്‍ സദസ്സിലിരുന്ന് മോശം കമന്റുകള്‍ പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രഞ്ജന്‍ പാട്ടുനിര്‍ത്തി. തുടര്‍ന്ന് ‘അമ്മാവാ, എനിക്ക് നിങ്ങളുടെ മകളുടെ പ്രായമെയുളളൂ, സ്വയം നിയന്ത്രിക്കണം’, എന്ന് രൂക്ഷമായ ഭാഷയില്‍ അയാള്‍ക്ക് മറുപടി നല്‍കി. തുടര്‍ന്ന് വേദിയിലേക്ക് കയറാന്‍ ശ്രമിക്കരുതെന്ന് ഗായിക കാണികള്‍ക്കും മുന്നറിയിപ്പുനല്‍കി. നിങ്ങളുടെ സഹോദരിമാരും പെണ്‍മക്കളുമാണ് ഇവിടെ നില്‍ക്കുന്നതെന്ന് ചിന്തിക്കണം. മര്യാദയോടെ പെരുമാറണം എന്നും ഗായിക പറയുന്നതായി കേള്‍ക്കാം.

52 ഗജ് കാ ദമന്‍ എന്ന പാട്ടിലൂടെ ശ്രദ്ധേയയായ ഗായികയാണ് പ്രഞ്ജല്‍ ദഹിയ. ഷോട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധനേടിയ പ്രഞ്ജല്‍ പിന്നീട് ഹരിയാണ്‍വി സംഗീത മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി. ജിപ്‌സി, ചമക് ധൂപ് കി, നാച്ചുംഗി ഡിജെ ഫ്‌ളോര്‍ പര്‍ എന്നിവ പ്രഞ്ജലിന്റെ ശ്രദ്ധേയ ഗാനങ്ങളാണ്.

Ads by Google
Monday 29 Dec 2025 12.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW