Friday, March 13, 2026 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 10.47 AM

ചെന്നൈ വിമാനത്താവളത്തില്‍ ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് നിലത്തുവീണ് വിജയ്; ഭയന്ന് പിന്മാറി മമിത ബൈജു

vijay

ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്തുവീണ് നടന്‍ വിജയ്. മലേഷ്യയിലെ ജനനായകന്‍ ഓഡിയോ ലോഞ്ച് കഴിഞ്ഞ് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വിജയ് എത്തുന്നത് അറിഞ്ഞ് വിമാനത്താവളത്തില്‍ തടിച്ച് കൂടിയ ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷ സേനയ്ക്ക് കളിഞ്ഞില്ല. വിമാനത്താവളത്തില്‍ നിന്ന് കാറിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ആരാധകരും പാപ്പരാസികളും വിജയ്ക്ക് ചുറ്റും തടിച്ച് കൂടുകയായിരുന്നു. ക്യാമറകളുമായി സെല്‍ഫി എടുക്കാനും നടനെ തൊടാനും ശ്രമമുണ്ടായി.

ഇതിനിടയില്‍ കാറിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വിജയ് നിലത്ത് വീഴുകയുമായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വിജയ്‌യെ കാറിലേക്ക് കയറ്റി. വിജയ്ക്ക് പിന്നാശലയെത്തിയ നടി മമിത ബൈജുവിന് നേരെയും ആരാധകരും പാപ്പരാസികളും വന്നിരുന്നു. എന്നാല്‍ ഇവരെ കണ്ട് പിന്മാറിയ മമിത മറ്റൊരു വഴിയിലൂടെയാണ് പോയത്.

ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ നടി നിധി അഗര്‍വാളും സാമന്തയും ആള്‍ക്കുട്ടത്തിനിടയില്‍പ്പെട്ടിരുന്നു. സിനിമാ താരങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ചുറ്റും കൂടുന്ന ആരാധകര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

വിജയ് തന്റെ സിനിമാ ജീവിതത്തിന് വിരാമമിട്ട് പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയാണ്. അതിന് മുമ്പായി ഇറങ്ങുന്ന വിജയ് ചിത്രമാണ് ജനനായകന്‍. കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാംലംപൂരില്‍ വച്ചായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. പരിപാടിക്കിടെ താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് വിജയ് പറഞ്ഞിരുന്നു.

75000 പേര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു ജനനായകന്റെ ഓഡിയോ ലോഞ്ച് നടന്നത്. വിജയ്ക്കൊപ്പം ചിത്രത്തില്‍ മലയാളി നടി മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക. ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലന്‍. ചിത്രം ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും.

Ads by Google
Monday 29 Dec 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW