Thursday, March 12, 2026 Last Updated 57 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.12 AM

നാലു വയസുകാരന്‍ ദൂരൂഹമായി മരിച്ചു: അമ്മയും സുഹൃത്തും കസ്‌റ്റഡിയില്‍

uploads/news/2025/12/817961/29cr1.jpg

തിരുവനന്തപുരം: കഴക്കൂട്ടത്ത്‌ നാലു വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
പശ്‌ചിമ ബംഗാള്‍ സ്വദേശിനി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദറാണു മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ മരിച്ചനിലയില്‍ കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച്‌ കിടന്നതിനുശേഷം കുട്ടി ഉണര്‍ന്നില്ലെന്നാണ്‌ അമ്മ പറഞ്ഞത്‌. എന്നാല്‍ കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കയറോ തുണിയോ കൊണ്ട്‌ മുറുക്കിയതാണ്‌ പാടുകള്‍ എന്നാണ്‌ പ്രാഥമിക നിഗമനം. അസ്വാഭാവികത തോന്നിയ ഡോക്‌ടര്‍ ഉടന്‍ തന്നെ കഴക്കൂട്ടം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്‌ മാതാവായ മുന്നി ബീഗത്തെയും സുഹൃത്ത്‌ തന്‍ബീര്‍ ആലത്തേയും കഴക്കൂട്ടം പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. കുട്ടി മരിച്ചത്‌ എങ്ങനെയെന്ന്‌ അറിയില്ലെന്നാണ്‌ ഇരുവരും പൊലീസിനോട്‌ പറഞ്ഞത്‌. രണ്ടാഴ്‌ച മുന്‍പാണ്‌ ഒന്നര വയസ്സ്‌ പ്രായമുള്ള ഇളയ കുഞ്ഞിനും ഗില്‍ദറിനുമൊപ്പം കഴക്കൂട്ടത്ത്‌ ഇവര്‍ താമസത്തിനെത്തിയത്‌. രണ്ടുമാസം മുന്‍പും ഇവര്‍ ഇതേ ലോഡ്‌ജില്‍ താമസിച്ചിരുന്നു. ആലുവയില്‍ താമസിച്ചിരുന്ന ഇവര്‍ ഭര്‍ത്താവുമായി പിണങ്ങിയാണ്‌ കുഞ്ഞുങ്ങളുമായി ഇവിടെ എത്തിയതെന്നാണ്‌ വിവരം. ഇരുവരുടെയും അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടില്ല. വിശദമായി ചോദ്യം ചെയ്‌ത്‌ കേസെടുത്ത ശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തേണ്ടതുണ്ടെങ്കില്‍ ചെയ്യുമെന്ന്‌ കഴക്കൂട്ടം പൊലീസ്‌ അറിയിച്ചു

Ads by Google
Monday 29 Dec 2025 02.12 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW