Thursday, March 12, 2026 Last Updated 29 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 02.10 AM

ബംഗളുരുവിലെ കെട്ടിടം ഒഴിപ്പിക്കല്‍; ആശങ്ക അറിയിച്ച്‌ വേണുഗോപാല്‍

uploads/news/2025/12/817954/29ind6.jpg

ബംഗളുരു: കര്‍ണാടകയിലെ ബംഗളുരുവില്‍ കോകില ലേഔട്ടിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ യോജിച്ച്‌ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
പാര്‍ട്ടിക്കുള്ളില്‍നിന്നും പുറത്തുനിന്നും വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ്‌ ഇരുവരും കൈകോര്‍ത്തത്‌.
കര്‍ണാടക സര്‍ക്കാരിനോട്‌ കൂടുതല്‍ മാനുഷിക പരിഗണനയോടെ പ്രവര്‍ത്തിക്കാന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ്‌ ഇരുവരും നിലപാട്‌ അറിയിച്ചത്‌. വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളെ ഇരുവരും ശക്‌തമായി പ്രതിരോധിച്ചു.ഒഴിപ്പിക്കല്‍ സംബന്ധിച്ച്‌ പാര്‍ട്ടി നേതൃത്വത്തെ 'ഗൗരവമേറിയ ആശങ്ക' അറിയിച്ചിട്ടുണ്ടെന്നായിരുന്നു വേണുഗോപാല്‍ പറഞ്ഞത്‌. ഇതിന്‌ മറുപടിയായി, കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങളനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന്‌ ബി.ജെ.പി.ആരാഞ്ഞു. 'കര്‍ണാടക ഭരണത്തില്‍ ഇടപെടാന്‍ കെ.സി. വേണുഗോപാലിന്‌ ആരാണ്‌ അധികാരം നല്‍കിയത്‌? അദ്ദേഹം ഒരു സൂപ്പര്‍ മുഖ്യമന്ത്രിയാണോ, അതോ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ തെരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന സര്‍ക്കാരുകള്‍ ഡല്‍ഹിയിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ്‌ പ്രവര്‍ത്തിക്കേണ്ടതെന്നാണോ കരുതുന്നത്‌?' - ബി.ജെ.പി. നേതാവ്‌ ആര്‍. അശോക ചോദിച്ചു.

Ads by Google
Monday 29 Dec 2025 02.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW