-->
ന്യൂഡല്‍ഹി: തീവ്രനിലപാടുകാരനായ ഷെരീഫ് ഉസ്‌മാന്‍ ഹാദിയെ വധിച്ച പ്രതികളില്‍ രണ്ടുപേര്‍ വടക്കുകിഴക്കന്‍ മേഘാലയയിലേക്കു പലായനം ചെയ്‌തെന്ന് ആരോപിച്ച് വീണ്ടും ബംഗ്ലാദേശ് പോലീസ്. ഈ വാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. 'പ്രതികളായ ഫൈസല്‍ കരീം മസൂദും ആലംഗീര്‍ ഷെയ്‌ക്കും പ്രദേശത്തെ കൂട്ടാളികളുടെ സഹായത്തോടെ ഇന്ത്യന്‍ സംസ്‌ഥാനമായ മേഘാലയയിലേക്കു കടന്നെന്നു ധാക്കയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ എം.ഡി. നസ്രുള്‍ ഇസ്ലാം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
'ലഭ്യമായ വിവരങ്ങളനുസരിച്ച്, പ്രതികള്‍ ഹലുഘട്ട് അതിര്‍ത്തി വഴിയാണ് ഇന്ത്യയിലേക്കു പ്രവേശിച്ചത്. അവിടെ അവരെ സ്വീകരിച്ചത് പുര്‍ത്തി എന്നയാളാണ്. പിന്നീട്, സാമി എന്ന ടാക്‌സി ൈഡ്രവര്‍ മേഘാലയയിലെ തുറ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി'.- ഇസ്ലാമിനെ ഉദ്ധരിച്ച് ബംാദേശ് പത്രമായ ദ് ഡെയ്‌ലി സ്‌റ്റാര്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ഇക്കഴിഞ്ഞ 12ന് ധാക്കയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുപ്പത്തിരണ്ടുകാരനായ ഹാദിക്ക് തലയ്‌ക്ക് വെടിയേറ്റു. 18 ന് സിംഗപ്പൂരിലേക്ക് അദ്ദേഹത്തെ വിമാനമാര്‍ഗം കൊണ്ടുപോയി. ചികിത്സയ്‌ക്കിടെയാണ് മരണം.
ആക്രമണത്തില്‍ ഇന്ത്യന്‍ ബന്ധം ചൂണ്ടിക്കാട്ടി 14 ന് ബംാദേശിലെ ഇടക്കാല സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിലെ വാദങ്ങള്‍ ഇന്ത്യ തള്ളുന്നതായി വിദേശകാര്യ മന്ത്രാലയം പ്രതികരിക്കുകയും ചെയ്‌തു.'ബംഗ്ലാദേശില്‍ സ്വതന്ത്രവും സമാധാനപരവും നീതിയുക്‌തവുമായ തെരഞ്ഞെടുപ്പ് നടക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
ബംഗ്ലാദേശ് ജനതയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒന്നിനും ഇന്ത്യന്‍ മണ്ണ് ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
2024 ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളില്‍ നടന്ന തെരുവ് പ്രതിഷേധങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുഖങ്ങളില്‍ ഒരാളായിരുന്നു ഇന്‍ക്വിലാബ് മോഞ്ചോയുടെ വക്‌താവായ ഹാദി. ഒടുവില്‍ ഷെയ്‌ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിനും അവരുടെ അവാമി ലീഗിനെ നാടുകടത്തുന്നതിനും ഈ പ്രക്ഷോഭം വഴിവച്ചു. ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്ററി സ്‌ഥാനാര്‍ഥി കൂടിയായിരുന്നു ഹാദി.