-->
ധര്‍മശാല: ഹിമാചലില്‍ പാരാൈഡര്‍ തകര്‍ന്നുവീണ് പൈലറ്റിനു ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന വിനോദസഞ്ചാരി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ലോകപ്രശസ്‌ത ബിര്‍ ബില്ലിങ് പാരാൈഡിങ് സൈറ്റില്‍ വെള്ളിയാഴ്‌ചയാണു സംഭവം. മാണ്ഡി ജില്ലയിലെ ബരോട്ട് നിവാസിയായ മോഹന്‍ സിങ് എന്ന പൈലറ്റാണു മരിച്ചത്.
പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ ടാന്‍ഡം പാരാൈഡറി(പാരച്യൂട്ടിന്റെ സഹായത്തോടെ അന്തരീക്ഷത്തില്‍ രണ്ടുപേര്‍ക്ക് പറക്കാന്‍ സാധിക്കുന്ന ഉപകരണം)നു സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു.
അന്തരീക്ഷത്തില്‍വച്ച് ബാലന്‍സ് നഷ്‌ടപ്പെട്ട് കാംഗ്ര ജില്ലയിലെ വിക്ഷേപണ സ്‌ഥലത്തിനു താഴെയുള്ള റോഡിന് സമീപം തകര്‍ന്നുവീണതായി ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും സ്‌ഥലത്തെത്തി പൈലറ്റിനെയും വിനോദസഞ്ചാരിയെയും ആശുപത്രിയിലേക്ക് മാറ്റി.