-->
ന്യൂഡല്‍ഹി: അന്തര്‍വാഹിനിയില്‍ യാത്ര ചെയ്‌ത് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഇന്നലെ കര്‍ണാടകയിലെ കാര്‍വാര്‍ നാവിക താവളത്തിലാണ് രാഷ്‌ട്രപതി അന്തര്‍വാഹിനിയില്‍ യാത്രനടത്തിയത്. കല്‍വാരി ക്ലാസ് അന്തര്‍വാഹിനിയായ ഐ.എന്‍.എസ്. വാഗ്‌ഷീറില്‍ രാഷ്‌ട്രപതിയോടൊപ്പം നാവികസേനാ മേധാവി അഡ്‌മിറല്‍ ദിനേശ് കെ. ത്രിപാഠിയുമുണ്ടായിരുന്നു. സായുധസേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാഷ്‌ട്രപതി മുമ്പ് വ്യോമസേനയുടെ ജെറ്റ് വിമാനത്തിലും പറന്നിരുന്നു. കല്‍വാരി ക്ലാസ് അന്തര്‍വാഹിനിയില്‍ രാഷ്‌ട്രപതി മുര്‍മു നടത്തുന്ന ഈ കന്നിയാത്ര ഒരു ഇന്ത്യന്‍ രാഷ്‌ട്രപതി നടത്തുന്ന രണ്ടാമത്തെ യാത്രയാണ്. ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാമാണ് ആദ്യമായി അന്തര്‍വാഹിനിയില്‍ യാത്രനടത്തിയ രാഷ്‌ട്രപതി.