-->
ആലപ്പുഴ: നാലാമതു സംസ്‌ഥാന കിഡ്‌സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കു വേദിയൊരുങ്ങി. രണ്ടാം ദിവസം ലീഗ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ അലപ്പുഴ, കോട്ടയം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുടെയും ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറവും അവസാന എട്ടിലെത്തി. ലീഗ് മത്സരത്തിന്റെ അവസാന ദിവസം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ (47-10) കൊല്ലത്തെയും എറണാകുളത്തെയും (51-35) തോല്‍പ്പിച്ച് ഗ്രൂപ്പ് ഡി ജേതാക്കളായി. തിരുവനന്തപുരം (42-36) കാസര്‍ഗോഡിനേയും എറണാകുളത്തെയും (49-9) മലപ്പുറത്തിനെയും തോല്‍പ്പിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് കാസര്‍ഗോഡിനെയും (54-2) തൃശൂരിനെയും (38-5) തോല്‍പ്പിച്ചു. തിരുവനന്തപുരം പത്തനംതിട്ടയെയും (50-14) കോട്ടയത്തെയും (30-3) തോല്‍പ്പിച്ചു.