Friday, March 13, 2026 Last Updated 45 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 12.24 AM

ഗംഭീര്‍ തുടരുമെന്ന്‌ ബോര്‍ഡ്‌ ; ലക്ഷ്‌മണുമായി ചര്‍ച്ച നടത്തിയില്ല

uploads/news/2025/12/817913/29sp4.jpg

മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കോച്ച്‌ സ്‌ഥാനത്തുനിന്നു മാറ്റുമെന്ന വാര്‍ത്തകള്‍ അടിസ്‌ഥാനരഹിതമാണെന്ന്‌ ബി.സി.സി.ഐ. വ്യക്‌തമാക്കി.
ഗംഭീറിനെ മാറ്റുന്നതില്‍ യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും 2027 ലെ ഏകദിന ലോകകപ്പ്‌ വരെ അദ്ദേഹത്തിന്‌ കരാറുണ്ടെന്നും ബി.സി.സി.ഐ. സെക്രട്ടറി ദേവജിത്‌ സൈക്യ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടില്‍ നടന്ന ടെസ്‌റ്റ് പരമ്പരയില്‍ ഇന്ത്യ കൈവിട്ടതിനു പിന്നാലെ വി.വി.എസ്‌. ലക്ഷ്‌മണ്‍ പുതിയ കോച്ചാകുമെന്ന്‌ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദിനത്തിലും ട്വന്റി20 യിലുമായി ചാമ്പ്യന്‍സ്‌ ട്രോഫിയും ഏഷ്യാ കപ്പും നേടിക്കൊടുക്കാന്‍ ഗംഭീറിനായി. ടെസ്‌റ്റ് മത്സരങ്ങളിലെ തോല്‍വികള്‍ ഗംഭീറിനെതിരേ വിമര്‍ശനത്തിനിടയാക്കി. സേന രാജ്യങ്ങള്‍ക്കെതിരായ പത്ത്‌ ടെസ്‌റ്റ് തോല്‍വികളാണ്‌ ഗംഭീറിന്റെ റെക്കോഡിന്‌ മങ്ങലേല്‍പ്പിച്ചു. ടീമിലെ മാറ്റത്തിന്റെ ഈ ഘട്ടത്തില്‍ ഗംഭീറിന്‌ പിന്തുണ നല്‍കുന്നത്‌ ഗുണകരമാകുമെന്നാണു ബോര്‍ഡിന്റെ വിലയിരുത്തല്‍. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്ക രണ്ട്‌ ടെസ്‌റ്റുകളുടെ പരമ്പര ഏകപക്ഷീയമായി സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ്‌ ലക്ഷ്‌മണിനെ കോച്ചാക്കാനുള്ള ചര്‍ച്ച നടന്നത്‌. ലക്ഷ്‌മണ്‍ ബംഗളുരുവിലെ സെന്റര്‍ ഓഫ്‌ എക്‌സലന്‍സിന്റെ തലവനായി തുടരാനാണ്‌ ഇഷ്‌ടപ്പെട്ടത്‌്. ഉപനായകന്‍ ശുഭ്‌മന്‍ ഗില്ലിനെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍നിന്ന്‌ ഒഴിവാക്കിയതോടെ ഗംഭീറിനെ പുറത്താക്കുമെന്ന അഭ്യൂഹം ശക്‌തമായിരുന്നു. ഗംഭീറിന്റെ കരാര്‍ കാലാവധി 2027 ഏകദിന ലോകകപ്പ്‌ വരെയാണ്‌. ശ്രീലങ്ക, ന്യൂസിലന്‍ഡ്‌ എന്നിവര്‍ക്കെതിരായ ടെസ്‌റ്റ് പരമ്പരകളും ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച്‌ മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും ഇന്ത്യക്കു മുന്നിലുണ്ട്‌.

Ads by Google
Monday 29 Dec 2025 12.24 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW