Saturday, March 14, 2026 Last Updated 14 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 12.24 AM

40-ാം വയസിലും 40 ഗോളുകളുടെ നേട്ടം

uploads/news/2025/12/817911/29sp2.jpg

റിയാദ്‌: സൗദി പ്ര? ലീഗ്‌ ഫുട്‌ബോളില്‍ അല്‍ നസര്‍ ഒന്നാം സ്‌ഥാനത്തു തുടരുന്നു. സ്വന്തം തട്ടകമായ അല്‍ അവല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അവര്‍ അല്‍ അഖ്‌ദൂദിനെ 3-0 ത്തിനു തോല്‍പ്പിച്ചു.
സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളും ജോയ ഫെലിക്‌സിന്റെ ഒരു ഗോളുമാണ്‌ നസറിന്റെ അക്കൗണ്ടിലെത്തിയത്‌. അല്‍ നസര്‍ 10 കളികളില്‍നിന്നു 30 പോയിന്റുമായി ഒന്നാം സ്‌ഥാനത്തു തുടരുകയാണ്‌. അത്രയും കളികളില്‍നിന്ന്‌ 26 പോയിന്റ്‌ നേടിയ അല്‍ ഹിലാലാണ്‌ രണ്ടാമത്‌. അഞ്ച്‌ പോയിന്റ്‌ മാത്രമുള്ള അല്‍ അഖ്‌ദൂദ്‌ 17-ാം സ്‌ഥാനത്താണ്‌. ആറ്‌ പോയിന്റുള്ള ഡാമാക്‌, ഒരു പോയിന്റ്‌ മാത്രമുള്ള അല്‍ നജ്‌മ സൗദി എന്നിവരും അല്‍ അഖ്‌ദൂദും തരംതാഴ്‌ത്തല്‍ മേഖലയിലാണ്‌.
31-ാം മിനിറ്റിലും ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലുമാണ്‌ ക്രിസ്‌റ്റ്യാനോ ഗോളടിച്ചത്‌്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണു ജോയ ഫെലിക്‌സ് ഗോളടിച്ചത്‌. 31-ാം മിനിറ്റില്‍ അബ്‌ദുല്ല അല്‍അംരി നല്‍കിയ പാസ്‌ സ്വീകരിച്ചായിരുന്നു ക്രിസ്‌റ്റ്യാനോയുടെ ഗോള്‍ നേട്ടം. വൈകാതെ സൂപ്പര്‍ താരം തന്റെ രണ്ടാം ഗോളും വലയിലെത്തിച്ചു. മാഴ്‌സെലോ ബ്രോസോവിച്ചായിരുന്നു ഗോളിന്‌ വഴിയൊരുക്കിയത്‌. ക്രിസ്‌റ്റ്യാനോയുടെ ഈ വര്‍ഷത്തെ ഗോള്‍ നേട്ടം 40 ആയി. ഇത്‌ 14-ാം വര്‍ഷമാണ്‌ പോര്‍ചുഗീസ്‌ ഇതിഹാസം ഗോളുകളുടെ എണ്ണം 40 കടത്തുന്നത്‌. 2010 ലാണ്‌ ക്രിസ്‌റ്റ്യാനോ ആദ്യമായി ഒരു കലണ്ടര്‍ വര്‍ഷം 40 ഗോളുകളടിച്ചത്‌. വര്‍ഷം 48 ഗോളുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട്‌ രണ്ട്‌ വര്‍ഷങ്ങളിലൊഴികെ ഓരോ വര്‍ഷവും ഗോളുകളുടെ എണ്ണം വര്‍ധിപ്പിച്ചു. 40-ാം വയസിലും 40 ഗോളുകളുടെ നേട്ടം താരം ആവര്‍ത്തിച്ചു. 2019 ലും 2021 ലുമാണ്‌ താരത്തിന്‌ ഈ നേട്ടത്തിലെത്താന്‍ സാധിക്കാതിരുന്നത്‌. 2011, 2012, 2013, 2014 വര്‍ഷങ്ങളില്‍ ക്രിസ്‌റ്റ്യാനോ 60 ലധികം ഗോളുകളടിച്ചു. ഈ വര്‍ഷം ക്ലബിനായി 32 ഗോളുകളും പോര്‍ചുഗലിനായി എട്ട്‌ ഗോളുകളുമടിച്ചു. ക്ലബിനായി നാല്‌ അസിസ്‌റ്റുകളും കുറിച്ചു. അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിക്ക്‌ 13 വര്‍ഷം 40 ലധികം ഗോളുകളടിക്കാനായി. മെസി 2012 ല്‍ 91 ഗോളുകളും 2016 ല്‍ 60 ഗോളുകളുമടിച്ചു. 21-ാം നൂറ്റാണ്ടിലെ താരങ്ങളില്‍ ആര്‍ക്കും ഈ നേട്ടം 10 തവണയിലധികം കുറിക്കാനായില്ല.
എട്ടു തവണ 40 ലധികം ഗോളുകളടിച്ച പോളണ്ടിന്റെ സ്‌ട്രൈക്കര്‍ റോബര്‍ട്ട്‌ ലെവന്‍ഡോസ്‌കിയാണ്‌ മൂന്നാമത്‌. മെസി ഈ വര്‍ഷം ആകെ 46 ഗോളുകളടിച്ചു. ക്രിസ്‌റ്റ്യാനോയ്‌ക്ക് ഗോള്‍ നേട്ടം വര്‍ധിപ്പിക്കാന്‍ ഒരവസരം കൂടിയുണ്ട്‌. ചൊവ്വാഴ്‌ച അല്‍ നസര്‍ അല്‍ എതിഫാഖിനെ നേരിടുകയാണ്‌. അതോടെ അല്‍ നസറിന്റെ കലണ്ടര്‍ വര്‍ഷത്തെ മത്സരങ്ങള്‍ അവസാനിക്കും.

Ads by Google
Monday 29 Dec 2025 12.24 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW