Saturday, March 14, 2026 Last Updated 5 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 11.35 AM

' ചില വാര്‍ത്താ മാധ്യമങ്ങളുടെ ഭാവനയ്ക്ക് മുന്‍പില്‍ തോറ്റുപോവുകയാണ്, നുണകള്‍ പ്രചരിപ്പിക്കാന്‍ കാണിക്കുന്ന ആവേശം സത്യം മനസ്സിലാക്കാന്‍ കൂടി കാണിക്കണം' ; അന്ന ചാക്കോ

for, her

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അന്ന ചാക്കോ. കഴിഞ്ഞ ദിവസം അന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്‌റ്റോറി വലിയ ചര്‍ച്ചയായി മാറിയിരുന്നു. കൂടിക്കാഴ്ച സാധ്യമാണോയെന്നും ഒരു രാത്രി കൂടെ കഴിയാന്‍ താല്‍പര്യമുണ്ടോയെന്നും ചോദിക്കുന്ന പണം നല്‍കാമെന്നും പറഞ്ഞ് ഒരാള്‍ മെസേജ് അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടാണ് അന്ന പങ്കുവച്ചത്. ഇയാളുടെ ഫോട്ടോയും പേരും സഹിതമായിരുന്നു അന്നയുടെ പ്രതികരണം. ഇയാള്‍ക്കെതിരെ താന്‍ നിയമനടപടി സ്വീകരിക്കുകയാണെന്നും അന്ന പറഞ്ഞിരുന്നു.

പിന്നാലെ ഇത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തു. എന്നാല്‍ ചില മാധ്യമങ്ങള്‍ അന്നയുടെ വാക്കുകളെ വളച്ചൊടിക്കുകയുണ്ടായി. ഇതിനെതിരെ ഇപ്പോള്‍ അന്ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നുണകള്‍ പ്രചരിപ്പിക്കാന്‍ കാണിക്കുന്ന ആവേശം സത്യം മനസ്സിലാക്കാന്‍ കൂടി കാണിക്കണം എന്നാണ് അന്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അന്നയുടെ കുറിപ്പ്:

ചില വാര്‍ത്താ മാധ്യമങ്ങളുടെ ഭാവനയ്ക്ക് മുന്‍പില്‍ തോറ്റുപോവുകയാണ്. എന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളാതെ, മഞ്ഞ കലര്‍ന്ന തലക്കെട്ടുകളിലൂടെ അത് ആഘോഷമാക്കുന്നവര്‍ ഒന്ന് ഓര്‍ക്കുക നിങ്ങള്‍ പങ്കുവെക്കുന്നത് പകുതി വെന്ത സത്യങ്ങളല്ല, മറിച്ച് പൂര്‍ണ്ണമായ നുണകളാണ്. സത്യാവസ്ഥ അറിയാന്‍ താല്പര്യമില്ലാത്ത ഈ 'വാര്‍ത്താ വേട്ടക്കാര്‍ക്ക്' നല്ല നമസ്‌കാരം.

'നുണകള്‍ പ്രചരിപ്പിക്കാന്‍ കാണിക്കുന്ന ആവേശം സത്യം മനസ്സിലാക്കാന്‍ കൂടി കാണിക്കണം. ഒരാളെ അധിക്ഷേപിക്കുന്നതിന് മുന്‍പ് വസ്തുതകള്‍ പരിശോധിക്കാനുള്ള വിവേകം പുലര്‍ത്തുക. പ്രബുദ്ധകേരളം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW