Friday, March 13, 2026 Last Updated 11 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 28 Dec 2025 10.41 AM

ഈജിപ്‌്ത്‌ കടന്നു

uploads/news/2025/12/817836/3.jpg

അഗാദിര്‍ (മൊറോക്കോ): ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച്‌ ഈജിപ്‌ത് ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ നോക്കൗട്ടില്‍ കടന്നു. നോക്കൗട്ടില്‍ കടക്കുന്ന ആദ്യ ടീമാണ്‌.
അദ്രാര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 43-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മുഹമ്മദ്‌ സലയാണ്‌ ഈജിപ്‌തിനെ ജയിപ്പിച്ചത്‌. രണ്ടാം പകുതിയില്‍ ഈജിപ്‌തിന്റെ യാസിര്‍ ഇബ്രാഹിം ഹാന്‍ഡ്‌ ബോളായെങ്കിലും റഫറി സ്‌പോട്ട്‌ കിക്ക്‌ അനുവദിച്ചില്ല.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മുഹമ്മദ്‌ ഹാനി ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു പുറത്തായതോടെ ഈജിപ്‌ത് 10 പേരുമായാണു കളി തുടര്‍ന്നത്‌. ഇം?ീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ലിവര്‍പൂളിന്റെ താരമായ സലയും കോച്ച്‌ ആര്‍നെ സ്ലോട്ടുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെ ശ്രദ്ധയായിരുന്നു. ലിവര്‍പൂളിന്റെ കഴിഞ്ഞ അഞ്ച്‌ മത്സരങ്ങളിലും സല സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കളിച്ചില്ല.
ബി ഗ്രൂപ്പിലെ രണ്ട്‌ റൗണ്ട്‌ മത്സരങ്ങള്‍ കഴിഞ്ഞതോടെ ഈജിപ്‌ത് ആറ്‌ പോയിന്റ്‌ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്ക് ആറ്‌ പോയിന്റും അംഗോള, സിംബാബ്‌വേ എന്നിവര്‍ക്ക്‌ ഒരു പോയിന്റ്‌ വീതവുമാണ്‌. മാറകേഷില്‍ നടന്ന മത്സരത്തില്‍ അംഗോളയും സിംബാബ്‌വേയും 1-1 നു സമനിലയില്‍ പിരിഞ്ഞിരുന്നു. കളിയുടെ 11-ാം മിനിറ്റില്‍ ഹാനിയുടെ താഴ്‌ന്നു വന്ന ക്രോസിനെ സലയ്‌ക്കു കണക്‌ട് ചെയ്യാനായില്ല. 43-ാം മിനിറ്റില്‍ ഖുലിസോ മുദൗ സലയെ ബോക്‌സില്‍ ഇടിച്ചിട്ടതിനാണു റഫറി പെനാല്‍റ്റി അനുവദിച്ചത്‌്.
ഗോള്‍ കീപ്പര്‍ റോന്‍വെന്‍ വില്യംസ്‌ സലയുടെ കിക്ക്‌ തടുക്കാന്‍ ഡൈവ്‌ ചെയ്‌തെങ്കിലും കഴിഞ്ഞില്ല. സലയുടെ ഈജിപ്‌തിനായുള്ള ഗോള്‍ നേട്ടം 65 ആക്കാനായി.
2011 ലാണു സല ഈജിപ്‌തിനായി അരങ്ങേറിയത്‌. അഞ്ച്‌ ഗോളുകള്‍ കൂടിയടിച്ചാല്‍ ഈജിപ്‌തിന്റെ ടോപ്‌ സ്‌കോറര്‍ എന്ന പട്ടം സല സ്വന്തമാക്കും. നിലവിലെ കോച്ച്‌ ഹൊസം ഹസനാണ്‌ പട്ടികയില്‍ മുന്നിലുള്ളത്‌. താരം 69 ഗോളുകളടിച്ചു.

Ads by Google
Sunday 28 Dec 2025 10.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW