-->
ലണ്ടന്‍: ഇം?ീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പ്. നോട്ടിങാം ഫോറസ്‌റ്റിനെതിരേ നടന്ന എവേ മത്സരത്തില്‍ 2-1 നു ജയിച്ചതോടെ മാഞ്ചസ്‌റ്റര്‍ സിറ്റി രണ്ടാം സ്‌ഥാനത്തായി. ഫോറസ്‌റ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സിറ്റിക്കായി തിജാനി റെയ്‌ന്‍ഡേഴ്‌സ്, റയാന്‍ ഷെര്‍ക്കി എന്നിവര്‍ ഗോളടിച്ചു. ഹചിന്‍സണ്‍ നോട്ടിങാമിനായി ഒരു ഗോളടിച്ചു.
മത്സരത്തിന്റെ 83-ാം മിനിറ്റില്‍ റയാന്‍ ഷെര്‍ക്കിയടിച്ച ഗോളാണ് സിറ്റിക്ക് നിര്‍ണായക ജയം സമ്മാനിച്ചത്. ജയത്തോടെ 18 മത്സരങ്ങളില്‍നിന്നു 40 പോയിന്റ് നേടാന്‍ സിറ്റിക്കായി. 18 പോയിന്റുള്ള നോട്ടിങാം 17-ാം സ്‌ഥാനത്താണ്‌്. ഒന്നാം പകുതിയില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളടിക്കാനായില്ല.
ഏര്‍ലിംഗ് ഹാലണ്ടും ഫില്‍ ഫോഡനും നടത്തിയ മുന്നേറ്റങ്ങള്‍ ഫോറസ്‌റ്റ് പ്രതിരോധത്തിന് മുന്നില്‍ മുട്ടുമടക്കി. രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനിറ്റില്‍ സിറ്റി ആദ്യ ഗോളടിച്ചു. ഷെര്‍ക്കി നല്‍കിയ പാസ് സ്വീകരിച്ച് തിജാനി റെയ്‌ന്‍ഡേഴ്‌സ് പന്ത് വലയിലെത്തിച്ചു. സീസണില്‍ റെയ്‌ന്‍ഡേഴ്‌സ് നേടുന്ന നാലാം ഗോളാണിത്. ആറ് മിനിറ്റിനുള്ളില്‍ ഫോറസ്‌റ്റ് ഒപ്പമെത്തി. 54-ാം മിനിറ്റില്‍ ഇഗോര്‍ ജീസസ് നല്‍കിയ പന്ത് കിടിലന്‍ വോളിയിലൂടെ ഒമാരി ഹച്ചിന്‍സണ്‍ വലയിലാക്കി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ സിറ്റി വിജയഗോളടിച്ചു. കോര്‍ണറില്‍നിന്ന് ജോസ്‌കോ ഗാഡിയോള്‍ നല്‍കിയ ഹെഡര്‍ റയാന്‍ ഷെര്‍ക്കി ഉഗ്രന്‍ ഷോട്ടിലൂടെ ഗോളാക്കി. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് 1-0 ത്തിന് ന്യൂകാസില്‍ യുണൈറ്റഡിനെയും ലിവര്‍പൂള്‍ 2-1 നു വോള്‍വര്‍ഹാംപ്‌റ്റണ്‍ വാണ്ടറേഴ്‌സിനെയും തോല്‍പ്പിച്ചു. ന്റ