-->
മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്‌റ്റ് രണ്ടാം ദിവസം അവസാനിച്ചു. ഇം?ണ്ട് മത്സരത്തില്‍ നാല് വിക്കറ്റ് ജയിച്ചു.
സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 152, രണ്ടാം ഇന്നിങ്‌സ് 132. ഇം?ണ്ട് ഒന്നാം ഇന്നിങ്‌സ് 110, രണ്ടാം ഇന്നിങ്‌സ് ആറിന് 178.
ഇരുടീമിലെയും ബൗളര്‍മാര്‍ അരങ്ങ് വാണ മത്സരത്തില്‍ രണ്ടാം ദിനം തന്നെ സന്ദര്‍ശകര്‍ ജയം നേടിയെടുത്തു. 2011 ന് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ജയിക്കാനായെന്ന നേട്ടവും ഇം?ണ്ട് കുറിച്ചു. 14 വര്‍ഷത്തിനു ശേഷമാണ് ഇം?ണ്ടിനു ജയം രുചിക്കാനായത്.
ഒപ്പം തന്നെ ഇം?ണ്ട് നിരയിലെ നായകന്‍ ബെന്‍ സേ്‌റ്റാക്‌സും ജോ റൂട്ടിനും തങ്ങളുടെ ഒരു മോശം റെക്കോഡ് അവസാനിപ്പിക്കാനായി. ഇരുവര്‍ക്കും ഓസ്‌ട്രേലിയയില്‍ പത്തിലധികം മത്സരങ്ങള്‍ക്ക് ശേഷമാണ് ഒരു ജയം നേടാനായത്. റൂട്ട് ഓസ്‌ട്രേലിയയില്‍ ഒരു ടെസ്‌റ്റ് ജയം നേടിയത് 18 മത്സരങ്ങള്‍ക്കു ശേഷമാണ്. സ്‌റ്റോക്‌സിന് 13 ടെസ്‌റ്റുകള്‍ കളിക്കേണ്ടി വന്നു. പേസര്‍ ജോഷ് ടങ്ങിന്റെ കരുത്തിലാണ് ഇം?ണ്ട് പരമ്പരയിലെ ആദ്യ ജയം നേടിയത്. ടങ് ഇരു ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റുകളെടുത്തു. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് പോകാതെ നാല് റണ്‍ എന്ന നിലയിലാണ് രണ്ടാം ദിവസം കളി തുടങ്ങിയത്. 46 റണ്ണിന്റെ ലീഡുമായി തുടങ്ങിയ അവര്‍ക്കു വൈകാതെ തിരിച്ചടികള്‍ ലഭിച്ചു. ആറ് റണ്ണെടുത്ത ഓപ്പണര്‍ സ്‌കോട്ട് ബോലന്‍ഡിനെ ഗുസ് ആറ്റ്‌കിന്‍സണ്‍ വിക്കറ്റ് കീപ്പര്‍ ജാമി സ്‌മിത്തിന്റെ കൈയിലെത്തിച്ചു.
ജേക്ക് വെതറാള്‍ഡിനെ (അഞ്ച്) നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ബൗള്‍ഡാക്കി. മാര്‍നസ് ലാബുഷാഗെ (എട്ട്), ഉസ്‌മാന്‍ ഖ്വാജ (0), അലക്‌സ് ക്യാരി (നാല്), മൈക്കിള്‍ നെസറും (0) മിച്ചല്‍ സ്‌റ്റാര്‍ക്കും (0) കാഴ്‌സിന്റെ ഒരേ ഓവറില്‍ പുറത്തായി. 67 പന്തില്‍ 46 റണ്ണെടുത്ത ഓപ്പണര്‍ ട്രാവിസ് ഹെഡും 39 പന്തില്‍ 24 റണ്ണുമായി പുറത്താകാതെനിന്ന നായകന്‍ സ്‌റ്റീവ് സ്‌മിത്തും 29 പന്തില്‍ 19 റണ്ണെടുത്ത കാമറൂണ്‍ ഗ്രീനുമാണ് ഇം?ീഷ് പേസര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്‌്. രണ്ടാം ഇന്നിങ്‌സില്‍ ബ്രൈഡന്‍ കാഴ്‌സ് നാല് വിക്കറ്റും സ്‌റ്റോക്‌സ് മൂന്ന് വിക്കറ്റും ജോഷ് ടങ് രണ്ട് വിക്കറ്റും ഗുസ് ആറ്റ്‌കിന്‍സണ്‍ ഒരു വിക്കറ്റുമെടുത്തു. 175 റണ്‍ പിന്തുടര്‍ന്ന ഇം?ണ്ടിന് സാക് ക്രൗളിയും (48 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 37) ബെന്‍ ഡക്കറ്റും (26 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 34) മികച്ച തുടക്കം നല്‍കി. ക്രൗളിയെ ബോലന്‍ഡും ഡക്കറ്റിനെ സ്‌റ്റാര്‍കും പുറത്താക്കി. ബ്രൈഡന്‍ കാഴ്‌സിന് (ആറ്) നിലയുറപ്പിക്കാനായില്ല. ജേക്കബ് ബെതാല്‍ (46 പന്തില്‍ 40), ജോ റൂട്ട് (15), ബെന്‍ സ്‌റ്റോക്‌സ് (രണ്ട്) എന്നിവരും പുറത്തായത് ഇം?ീഷ് നിരയില്‍ ആശങ്കയുണ്ടാക്കി. പക്ഷേ ഹാരി ബ്രൂകും (22 പന്തില്‍ 18) ജാമി സ്‌മിത്തും (മൂന്ന്) ചേര്‍ന്ന് കൂടുതല്‍ നഷ്‌ടം കൂടാതെ ടീമിനെ ജയത്തിലെത്തിച്ചു.
ഓസീസിനായി സ്‌റ്റാര്‍ക്, ജായ് റിച്ചാഡ്‌സണ്‍, സ്‌കോട്ട് ബോലന്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ആകെ ഏഴ് വിക്കറ്റെടുത്ത ജോഷ് ടങാണു മത്സരത്തിലെ താരം. ആദ്യ മൂന്ന് ടെസ്‌റ്റുകളും ജയിച്ച ഓസീസ് ആഷസ് പരമ്പര നിലനിര്‍ത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ രണ്ടാം തവണയാണ് ഒന്നാം ദിവസം തന്നെ 20 വിക്കറ്റുകള്‍ വീഴുന്നത്. 1951 ല്‍ വെസ്‌റ്റിന്‍ഡീസിനെതിരേ അഡ്‌ലെയ്‌ഡ് ടെസ്‌റ്റിന്റെ ആദ്യ ദിവസവും 20 വിക്കറ്റ് വീണിരുന്നു.