-->
ആലപ്പുഴ: നാലാമതു സംസ്‌ഥാന കിഡ്‌സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ലീഗ് കം നോക്ക് ഔട്ട് അടിസ്‌ഥാനത്തില്‍ നടക്കുന്ന നാല് ദിവസത്തെ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളില്‍ 13 ജില്ലകളും പെണ്‍കുട്ടികളില്‍ 11 ജില്ലകളും പങ്കെടുക്കുന്നു.
ആണ്‍കുട്ടികളുടെ ആദ്യ മത്സരത്തില്‍ ആലപ്പുഴ മലപ്പുറത്തിനെ (64-10) തോല്‍പ്പിച്ചു. കോട്ടയം പാലക്കാടിനെയും (60-40) ഇടുക്കി പത്തനംതിട്ടയെയും (36-14) എറണാകുളം കൊല്ലത്തെയും (44-8 തോല്‍പ്പിച്ചു. പെണ്‍കുട്ടികളില്‍ എറണാകുളം 23-16 ന് മലപ്പുറത്തെയും കോട്ടയം 44-6 ന് പത്തനംതിട്ടയെയും തോല്‍പ്പിച്ചു. കേരളാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനാണു ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ആണ്‍കുട്ടികളില്‍ കോഴിക്കോടും പെണ്‍കുട്ടികളുടെ ആലപ്പുഴയുമാണ് നിലവിലെ ചാമ്പ്യന്മാര്‍.
ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ ആരംഭിക്കും. ആണ്‍കുട്ടികളില്‍ കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നിവര്‍ എ ഗ്രൂപ്പിലും കോട്ടയം, പാലക്കാട്, കണ്ണൂര്‍ ടീമുകള്‍ ബി ഗ്രൂപ്പിലും തിരുവനന്തപുരം, തൃശൂര്‍, കാസര്‍ഗോഡ് ടീമുകള്‍ സി ഗ്രൂപ്പിലും എറണാകുളം, ആലപ്പുഴ, മലപ്പുറം, കൊല്ലം ടീമുകള്‍ ഡി ഗ്രൂപ്പിലുമാണ്‌്. പെണ്‍കുട്ടികളില്‍ ആലപ്പുഴയും പാലക്കാടുമാണ് എ ഗ്രൂപ്പില്‍. ബി ഗ്രൂപ്പില്‍ എറണാകുളവും തിരുവനന്തപുരവും പത്തനംതിട്ടയുമാണ്. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട ടീമുകള്‍ സി ഗ്രൂപ്പിലും കോഴിക്കോട്, തൃശൂര്‍, കാസര്‍ഗോഡ് ടീമുകള്‍ ഡി ഗ്രൂപ്പിലുമാണ്.