-->
ലണ്ടന്‍: ജൂലൈയില്‍ സ്‌പെയിനില്‍ വെച്ചുണ്ടായ കാറപകടത്തില്‍ അന്തരിച്ച ലിവര്‍പൂളിന്റെ പോര്‍ചുഗീസ് താരം ഡീഗോ ജോട്ടയുടെ മക്കളായ ഡിനിസും ദുവാര്‍ട്ടെയും മസ്‌കറ്റുകളായി മൈതാനത്ത്. ലിവര്‍പൂളും വോള്‍വര്‍ഹാംപ്‌റ്റണ്‍ വാണ്ടറേഴ്‌സും തമ്മില്‍ നടന്ന ഇം?ീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് ഡീഗോ ജോട്ടയുടെ മക്കളെത്തിയത്.
ജോട്ടയോടുള്ള ആദരസൂചകമായി ലിവര്‍പൂള്‍ 20-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചിരുന്നു. ആന്‍ഫീല്‍ഡില്‍ നടന്ന ഈ മത്സരത്തില്‍ ജോട്ടയുടെ ഭാര്യ റൂട്ട് കാര്‍ഡോസോയും വിശിഷ്‌ടാതിഥിയായി. ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജോട്ട വോള്‍വ്‌സിനായും തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ചിരുന്നു.