-->
ക്രിക്കറ്റ് മൈതാനിയില്‍ വെറും കായികമത്സരം മാത്രമല്ല നടക്കാറുള്ളത്, അനവധി നിരവധി കൗതുക കാഴ്ചകളും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇത്തരം ചില സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറാറുമുണ്ട്. വെറും നിസ്സാരമെന്ന് കരുതി ക്രിക്കറ്റര്‍മാര്‍ നല്‍കുന്ന ചില ഭാവഭേവങ്ങളും ജെസ്റ്ററുകളും കായികപ്രേമികള്‍ ആഘോഷമാക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയയെ ശരിക്കും അമ്പരപ്പിച്ച ഒരു ബൗളിങ് ആക്ഷൻ വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു സ്പിന്നറെയാണ്. ഒരു നർത്തകനെ പോലെ ആംഗ്യമൊക്കെ കാണിച്ച് ബാറ്റ്സ്മാന് മുന്നില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ബൗളർ.
ഒരു ഇടംകൈയ്യൻ സ്പിന്നറെ പോലെ റണ്ണപ്പ് ആരംഭിച്ച്, പൊടുന്നനെ വലത്തേ കൈ കൊണ്ട് പന്തെറിയുകയായിരുന്നു ബൗളർ. ആശയക്കുഴപ്പത്തിനിടയില്‍ ക്രീസ് വിട്ടിറങ്ങിയ ബാറ്റ്സ്മാനെ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്തു പുറത്താക്കുകയും ചെയ്തു. ഡി പ്രശാന്ത് നായര്‍ എന്നൊരാള്‍ ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്, ‘‘അച്ഛന് അവനെ ഒരു ക്രിക്കറ്റ് കളിക്കാരനാക്കണമായിരുന്നു. അമ്മയ്ക്ക് അവനെ ഒരു നർത്തകനാക്കണമായിരുന്നു.
അങ്ങനെയാണ് അവൻ ആയിത്തീർന്നത്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും നിറഞ്ഞു. ‘എക്കാലത്തെയും മികച്ച ബൗളിംഗ് ആക്ഷൻ, ഇന്നത്തെ കുതിരപ്പവന്‍ ഇവനുള്ളതാണ്...’ എന്നതടക്കമാണ് കമന്റുകള്‍.
Father wanted him to be cricketer. Mother wanted him to be a dancer.This is what he became #thursdayvibes pic.twitter.com/St3YBcZlQ6— D Prasanth Nair (@DPrasanthNair) December 25, 2025