-->
ചെന്നൈ: തനിക്കെതിരേ ഒരു കേസുമില്ലെന്നും താന്‍ നിരപരാധിയാണെന്നും ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ എസ്‌ഐടി ചോദ്യം ചെയ്ത ഡി. മണി. തന്നെ വേട്ടയാടരുതെന്നും താന്‍ ഒരു സാധാരണക്കാരനാണെന്നും റീയല്‍ എസ്‌റ്റേറ്റ് ബന്ധം മാത്രമാണ് തനിക്കുള്ളതെന്നും മചാദ്യം ചെയ്യലിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. ആത്മഹത്യാഭീഷണിയും മുഴക്കി.
എസ്‌ഐടിയോട് എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും കേസില്‍ 31 ാം തീയതി എസ്‌ഐടി സംഘത്തിന് മുന്നിലെത്തുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാണ് പോകുന്നതെന്നും പറഞ്ഞു. തന്റെ അക്കൗണ്ട് അടക്കം പ്രത്യേക അന്വേഷണസംഘം പരിശോധിച്ചു.
തന്റെ ഫോണടക്കം പരിശോധന നടത്തിയെന്നും പറഞ്ഞു. താന്‍ ഒരു സാധാരണക്കാരനാണെന്നും റീയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട ചെറിയ ബിസിനസ് മാത്രമേ ചെയ്തിട്ടുള്ളൂ തനിക്ക് റീയല്‍ എസ്‌റ്റേറ്റ് ബന്ധം മാത്രമാണ് ഉള്ളതെന്നും ശബരിമല സ്വര്‍ണ്ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്നും പറഞ്ഞു. മുമ്പ് ഓട്ടോ ഓടിച്ചിരുന്നു. എന്നാല്‍ റീയല്‍ എസ്‌റ്റേറ്റിലൂടെ പടിപടിയായി ഉയര്‍ന്നുവന്നയാളാണെന്നും പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് ഒരു ബന്ധവുമില്ല. ശബരിമല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ബന്ധവുമില്ല. തന്നെ മോശമായി ചിത്രീകരകിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ശ്രീകൃഷ്ണനെ തനിക്ക് അറിയില്ല. ഒരു ഫോണ്‍നമ്പറുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാന്‍ വേണ്ടിയാണ് വിളിപ്പിച്ചത്. അത് പരിശോധിക്കുകയും ചെയ്തു. കേരളവുമായോ ശബരിമലയുമായോ മറ്റേതെങ്കിലും ബന്ധമില്ല.
ശബരിമലയില്‍ ഭക്തന്‍ എന്ന നിലയില്‍ വന്നിട്ടുണ്ട്. പിതാവിന്റെ ബലികര്‍മ്മവുമായി ബന്ധപ്പെട്ട് കേരളത്തിലും വന്നിട്ടുണ്ട്. താന്‍ ഉപയോഗിക്കുന്ന സിം ബാലമുരുകന്‍ എന്ന സുഹൃത്തിന്റേതാണ്. ഇദ്ദേഹം പാവപ്പെട്ടയാളാണ്. സ്വന്തം നാടുവിട്ട് പോലും പോയിട്ടില്ല എന്നും പറഞ്ഞു.