Thursday, March 12, 2026 Last Updated 9 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.55 AM

ഇന്ത്യ എന്നെ സുഖപ്പടുത്തി' : അമേരിക്കയിലെ ആരോഗ്യ സംവിധാനങ്ങള്‍ മടുപ്പിച്ചെന്ന് ഇന്ത്യന്‍ പ്രവാസി

indian, expatriate, problems, american, healthcare

ഇന്ത്യയില്‍ നിന്ന് ലക്ഷകണക്കിനാളുകളാണ് ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ത്തുകൊണ്ടിരിക്കുന്നത്. മെച്ചപ്പെട്ട ജീവിത രീതിയും ഉയര്‍ന്ന ശമ്പളവുമാണ് ഇതിനുള്ള പ്രധാന കാരണം. എന്നാല്‍ വിദേശ രാജ്യങ്ങളിലെ ആരോഗ്യ മേഖലയിലെ സമീപനങ്ങളെക്കുറിച്ച് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. കാരണം ലോകത്തൊരിടത്തും ഇന്ത്യയിലെ പോലെ ഞൊടിയിടയില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആരോഗ്യമേഖല ഉണ്ടായിരിക്കില്ല. ഇപ്പോഴിതാ അസുഖം മൂലം ഇന്ത്യയിലേക്ക് മടങ്ങിയ ഒരു പ്രവാസി ഇന്ത്യക്കാരന്റെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

അമേരിക്കന്‍ ആരോഗ്യരംഗത്തെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം 'ഇന്ത്യ എന്നെ സുഖപ്പെടുത്തി' എന്നാണ് തന്റെ
അനുഭവത്തെക്കുറിച്ച് പറഞ്ഞത്. വിദ്യാഭ്യാസത്തിനും കരിയറിനും അമേരിക്ക വലിയ സഹായമായെങ്കിലും, അവിടുത്തെ ആരോഗ്യ സംവിധാനങ്ങളോടുള്ള മടുപ്പും നീണ്ടുനിന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് 10 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. തനിക്ക് 'സ്‌കിസോഅഫക്റ്റീവ് ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് 2018 ല്‍ അമേരിക്കയിലെ ഡോക്ടര്‍മാര്‍ വിധിയെഴുതി. അവിടെ ഡാറ്റാ സയന്റിസ്റ്റായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഈ രോഗ നിര്‍ണയത്തില്‍ അദ്ദേഹം ആദ്യഘട്ടത്തില്‍ തന്നെ സംശയമുന്നയിച്ചിരുന്നു. ശരിക്കും സ്‌കിസോഫ്രീനിയ ഉണ്ടായിരുന്നെങ്കില്‍ ഇത്രയും വലിയൊരു ജോലിയും ബിരുദവും പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം എഴുതി.

ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ബാംഗ്ലൂരിലെ പ്രമുഖ സൈക്യാട്രിക് ആശുപത്രിയില്‍ രണ്ടാമതൊരു അഭിപ്രായം തേടി. അവിടെ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കേവലം മൂഡ് ഡിസോര്‍ഡറും നേരിയ ഉത്കണ്ഠയും മാത്രമാണ് ഉള്ളതെന്ന് വ്യക്തമായി. ഞാന്‍ രോഗമുക്തനായിരിക്കുന്നു. എങ്കിലും എന്നില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ല. രോഗികളെ പണം സമ്പാദിക്കാനുള്ള യന്ത്രങ്ങളായി കാണാത്ത കരുതലുളള ഡോക്ടര്‍മാരും ആരോഗ്യ സംവിധാനവും എനിക്ക് ലഭ്യമായി എന്നതാണ് ഏക വ്യത്യാസമെന്നും അദ്ദേഹം കുറിച്ചു. ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഇന്ത്യന്‍ ആരോഗ്യരംഗത്തെ വൈദഗ്ധ്യത്തെയും കുറഞ്ഞ ചികിത്സാ ചെലവിനെയും പലരും പ്രശംസിച്ചു. ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും മറ്റ് അധിക ചെലവുകളും കാരണം അമേരിക്കയില്‍ സാധാരണക്കാര്‍ക്ക് ചികിത്സ എത്രത്തോളം ദുസഹമാണെന്ന വസ്തുതയും പലരും ചൂണ്ടിക്കാട്ടി.

India cured me byu/Suspicious-Ad1320 inreturnToIndia

Ads by Google
Saturday 27 Dec 2025 11.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW