-->
ന്യൂഡല്‍ഹി: ബം?ാദേശില്‍ അടുത്തിടെയുണ്ടായ ഹിന്ദു യുവാക്കളുടെ കൊലപാതകങ്ങളില്‍ ശക്‌തമായി പ്രതികരിച്ച് ഇന്ത്യ. ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യംവച്ചുള്ള നീക്കങ്ങളെ ഖേദകരമെന്നു വിശേഷിപ്പിച്ച ഇന്ത്യ, ഇത്തരം അക്രമങ്ങള്‍ അവഗണിക്കാനാവില്ലെന്നും മുന്നറിയിപ്പ് നല്‍കി. വിദേശകാര്യ മന്ത്രാലയ വക്‌താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് രൂക്ഷമായ പ്രതികരണം നടത്തിയത്. ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഷയം ഇന്ത്യ ഗൗരവായിത്തന്നെ പരിഗണിച്ചിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളെ പുറന്തള്ളാന്‍ കഴിയില്ല. ബം?ാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന നിരന്തര ക്രൂരത വലിയ ആശങ്കയുളവാക്കുന്നതാണ്. ഹിന്ദു യുവാക്കളുടെ കൊലപാതകത്തില്‍ അപലപിക്കുന്നു. കുറ്റകൃത്യം ചെയ്‌തവരെ നീതിക്കുമുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ബം?ാദേശില്‍ ഹിന്ദുക്കള്‍, ക്രിസ്‌ത്യാനികള്‍, ബുദ്ധമതക്കാര്‍ എന്നിവര്‍ക്കുനേരേ തീവ്രവാദികള്‍ ആക്രമണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബം?ാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ 2,900-ലധികം അക്രമ സംഭവങ്ങള്‍ നടന്നതായാണു റിപ്പോര്‍ട്ട്. കൊലപാതകങ്ങള്‍, തീവയ്‌പ്പ്, ഭൂമി കൈയേറ്റം എന്നിവ ഇതിലുള്‍പ്പെടുന്നു.-ജയ്‌സ്വാള്‍ പറഞ്ഞു.
അതേസമയം, സംഘര്‍ഷാവസ്‌ഥ തുടരുന്ന ബം?ദേശില്‍ ഒരു യുവാവിനെകൂടി ജനക്കൂട്ടം മര്‍ദിച്ചുകൊന്നു. രാജ്‌ബാരി സ്വദേശിയായ അമൃത് മൊണ്ഡല്‍ (30) ആണ് കൊല്ലപ്പെട്ടത്. 24 നു രാത്രിയാണ് സംഭവം. കഴിഞ്ഞ 18 ന് മൈമന്‍സിങ്ങില്‍ മതനിന്ദയാരോപിച്ച് ദീപുചന്ദ്ര ദാസ് എന്ന യുവാവിനെ മര്‍ദിച്ചുകൊന്ന് ദിവസങ്ങള്‍ക്കകമാണ് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. എന്നാല്‍, സാമ്രാട്ട് മേഖലയിലെ ക്രിമിനല്‍ സംഘത്തിന്റെ നേതാവാണ് കൊല്ലപ്പെട്ട മൊണ്ഡല്‍ എന്ന്
നാട്ടുകാര്‍ ആരോപിക്കുന്നു. 'സാമ്രാട്ട് ബാഹിനി' എന്ന സംഘം പണം തട്ടല്‍ ഉള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായും ഇവര്‍ പറയുന്നു.
വിദ്യാര്‍ഥി പ്രക്ഷേഭത്തെത്തുടര്‍ന്ന് ഷെയ്‌ഖ് ഹസീന സര്‍ക്കാര്‍ വീണതിനെത്തുടര്‍ന്ന് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇന്ത്യയും ബം?ാദേശും തമ്മിലുള്ള ബന്ധം വഷളായിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയിരുന്ന ഷെരീഫ് ഒസ്‌മാന്‍ ഹാദി കൊല്ലപ്പെട്ടതോടെ ബം?ാദേശില്‍ ഇന്ത്യ വിരുദ്ധ പ്രചാരണവും ശക്‌തമായി. ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്കു കടന്നെന്നാണ് ബം?ാദേശിന്റെ ആരോപണം. ഇന്ത്യ ഇതു നിഷേധിച്ചിട്ടുണ്ട്.