-->
കൊല്‍ക്കത്ത: ബം?ാദേശ് വിനോദസഞ്ചാരികള്‍ക്കു നേരേ വാതിലുകള്‍ അടച്ച് ബംഗാളിലെ ഡാര്‍ജിലിങ്ങിലെയും മാള്‍ഡയിലെ ഹോട്ടലുടമകള്‍. ബം?ാദേശില്‍ മുഹമ്മദ് യൂനുസ് ഭരണകാലത്ത് ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഇരു ജില്ലകളിലെയും ഹോട്ടലുടമകളുടെ സംഘടനകള്‍ കടുത്ത നടപടിക്കു തുനിഞ്ഞത്.
ചികിത്സാ ആവശ്യങ്ങള്‍ക്കായി മെഡിക്കല്‍ വിസയുമായി ഇന്ത്യയിലേക്ക് വരുന്ന ബം?ാദേശി വിനോദസഞ്ചാരികളുടെ കാര്യത്തില്‍ ഈ തീരുമാനം ബാധകമാണോ എന്ന് സംഘടനകള്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍, രണ്ട് അസോസിയേഷനുകളിലെയും ഭൂരിപക്ഷം അംഗങ്ങളും ഇവര്‍ക്കും നിരോധനം ബാധകമാക്കണമെന്ന നിലപാടിലാണ്.
പശ്‌ചിമ ബംഗാളിന്റെ വടക്കന്‍ മേഖലയിലുള്ളതും ബം?ാദേശുമായി രാജ്യാന്തര അതിര്‍ത്തികളുള്ളതുമായ ജില്ലകളാണ് ഡാര്‍ജിലിങ്ങും മാള്‍ഡയും. ഈ രണ്ട് ജില്ലകളിലെയും പ്രാദേശിക വാണിജ്യ ചേംബറുകളും ഹാട്ടലുടമ അസോസിയേഷനുകളുടെയും തീരുമാനങ്ങളെ സ്വാഗതം ചെയ്‌തിട്ടുണ്ട്.
തീരുമാനം ഏകകണ്‌ഠമാണെന്ന് മാള്‍ഡ ഹോട്ടല്‍ ആന്‍ഡ് റെസേ്‌റ്റാറന്റ് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി കൃഷേണേന്ദു ചൗധരി പറഞ്ഞു. മാള്‍ഡയിലെ ഹോട്ടലുടമകളുടെ അസോസിയേഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും, ഡാര്‍ജിലിങ് ജില്ലയിലെ അവരുടെ സഹ അസോസിയേഷന്‍, സിലിഗുരി ഹോട്ടലുടമകളുടെ വെല്‍ഫെയര്‍ അസോസിയേഷന്‍, മെഡിക്കല്‍ വിസയിലും വിദ്യാര്‍ഥി വിസയിലും വരുന്ന ബം?ാദേശി വിനോദസഞ്ചാരികളെയും ഈ നിരോധനത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
സിലിഗുരി ഇടനാഴി, ചിക്കന്‍ നെക്ക് സെക്‌ടര്‍, സെവന്‍ സിസേ്‌റ്റഴ്‌സ് എന്നിവയെക്കുറിച്ച് ബം?ാദേശിലെ നേതാക്കള്‍ വികാരാധീനമായ പ്രസ്‌താവനകള്‍ നടത്തുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരേ അവിടെനടക്കുന്ന അതിക്രമങ്ങള്‍ അതിരൂക്ഷമായ തലത്തിലെത്തിയെന്നും അസോസിയേഷന്‍ സെക്രട്ടറി ഉജ്‌ജല്‍ ഘോഷ് പറഞ്ഞു.അയല്‍രാജ്യമായ ബം?ാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരേ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ അപലപിച്ച് ഹിന്ദു സംഘടനകള്‍ തെരുവിലിറങ്ങിയപ്പോള്‍ ഡല്‍ഹി മുതല്‍ കൊല്‍ക്കത്ത വരെയും ഭോപ്പാല്‍ വരെയും ഹൈദരാബാദ് വരെയും പൊതുജനരോഷം തെരുവുകളിലേക്ക് പടര്‍ന്നു.