-->
ന്യൂഡല്‍ഹി: നവംബറില്‍ ഡല്‍ഹി ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 40 കിലോയോളം സ്‌ഫോടകവസ്‌തുക്കളാണ് ഉപയോഗിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂഡല്‍ഹിയില്‍ ദ്വിദിന ഭീകരവാദ വിരുദ്ധ കോണ്‍ഫറന്‍സ് 2025-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ പത്തിന് സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച കാര്‍, ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച സംഭവത്തില്‍ പതിനഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.