Wednesday, March 11, 2026 Last Updated 19 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.49 AM

ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്ക്‌ നേരേ ആക്രമണം

ന്യൂഡല്‍ഹി: രാജ്യത്ത്‌ വിവിധയിടങ്ങളില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്ക്‌ നേരേ ആക്രമണം. അസം, യു.പി, ഛത്തീസ്‌ഗഡ്‌ എന്നിവിടങ്ങളില്‍ വിവിധ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലാണ്‌ ആക്രമണം അരങ്ങേറിയത്‌. അസമില്‍ സ്‌കൂളില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന അലങ്കാര വസ്‌തുക്കള്‍ നശിപ്പിക്കുകയും കടകളിലെ അലങ്കാര സാമഗ്രികള്‍ കേടുവരുത്തുകയും ചെയ്‌ത നാലു പേരെ അറസ്‌റ്റ് ചെയ്‌തു. നല്‍ബാരി ജില്ലയിലാണ്‌ സംഭവം. വിശ്വഹിന്ദു പരിഷത്ത്‌ (വി.എച്ച്‌.പി), ബജ്‌റങ്‌ ദള്‍ പ്രവര്‍ത്തകരാണ്‌ പിടിയിലായത്‌.
ബുധനാഴ്‌ചയായിരുന്നു സംഭവം. ബെല്‍സോറിലെ പനിഗാവ്‌ സെന്റ്‌ മേരീസ്‌ സ്‌കൂളില്‍ അതിക്രമിച്ചു കയറി ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കായി സ്‌ഥാപിച്ചിരുന്ന അലങ്കാര വസ്‌തുക്കള്‍ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്‌തതായി പോലീസ്‌ പറഞ്ഞു. 'ജയ്‌ ശ്രീറാം' മുദ്രാവാക്യം വിളിക്കുകയും വ്യാഴാഴ്‌ച സ്‌കൂള്‍ വളപ്പില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്നു സ്‌കൂള്‍ അധികൃതര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിരുന്നു. പ്രതികള്‍ നല്‍ബാരി ടൗണിലെ ക്രിസ്‌മസ്‌ സാധനങ്ങള്‍ വില്‍ക്കുന്ന വിവിധ കടകളിലേക്കും പോയി സാധനങ്ങള്‍ക്ക്‌ തീയിടുകയും ചെയ്‌തു.ഉത്തര്‍പ്രദേശില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കിടെ ബജ്രംഗ്‌ദള്‍, വി.എച്ച്‌.പി പ്രവര്‍ത്തകരുടെ അതിക്രമം. ബറേലിയിലെ ക്രിസ്‌ത്യന്‍ പള്ളിയ്‌ക്ക് മുന്‍പിലാണ്‌ സംഭവം. ഇതിന്‌ പുറമെ ഛത്തീസ്‌ഗഡിലെ റായ്‌പുരിലെ ഒരു മാളിലും ആക്രമണമുണ്ടായി. ക്രിസ്‌മസ്‌ദിനത്തലേന്നായ ബുധനാഴ്‌ചയാണ്‌ രണ്ടിടത്തിടും അക്രമസംഭവം. ഇതിനു പുറമേ യു.പിയിലെ ബറേലിയിലും ഛത്തീസ്‌ഗഡിലെ റായ്‌പുരിലും അക്രമ സംഭവങ്ങള്‍ അരങ്ങേറി. ബറേലിയിലെ പള്ളിയില്‍ ക്രിസ്‌മസ്‌ അനുബന്ധ ആരാധനാപരിപാടി നടക്കുമ്പോള്‍ 20-25 പേരടങ്ങുന്ന സംഘം അവിടെയെത്തി പള്ളിക്ക്‌ മുന്നില്‍നിന്ന്‌ ഹനുമാന്‍ ചാലിസ ഉരുവിട്ടു.

Ads by Google
Saturday 27 Dec 2025 11.49 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW