-->
ന്യൂഡല്‍ഹി: പ്രധാനമന്ത്രി രാഷ്ര്‌ടീയ ബാല പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി.
രാജ്യത്ത് കുട്ടികള്‍ക്കു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്. ബിഹാറിനായി വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചു കൊണ്ടിരിക്കേ ന്യൂഡല്‍ഹിയിലെത്തിയാണു വൈഭവ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്നു പുരസ്‌കാരം സ്വീകരിച്ചത്. പുരസ്‌കാര വിതരണത്തിനു ശേഷം വൈഭവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടു.
വിവിധ മേഖലകളില്‍ ശ്രദ്ധിക്കുന്ന നേട്ടമുണ്ടാക്കുന്ന അഞ്ചിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്‌ഥാന്‍ റോയല്‍സിനു വേണ്ടി അരങ്ങേറിയതോടെ വൈഭവ് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായി. അരങ്ങേറ്റ സീസണില്‍ തന്നെ സെഞ്ചുറിയടിക്കാന്‍ വൈഭവിനായി. 2024 ലെ മെഗാ ലേലത്തില്‍ 1.1 കോടി രൂപയ്‌ക്കാണ് വൈഭവിനെ രാജസ്‌ഥാന്‍ സ്വന്തമാക്കിയത്.
ലേലത്തില്‍ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവിന്റെ പേരിലാണ്.
രാജസ്‌ഥാനു വേണ്ടി ഏഴു മത്സരങ്ങള്‍ കളിച്ച താരം ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചറിയുമടക്കം 252 റണ്ണെടുത്തു. ഫസ്‌റ്റ്ക്ല ാസില്‍ എട്ടും ലിസ്‌റ്റ് എയില്‍ ഏഴും മത്സരങ്ങള്‍ കളിച്ചു.