Friday, March 13, 2026 Last Updated 22 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.43 AM

കോഹ്ലി തിളങ്ങി; ഡല്‍ഹി ജയിച്ചു

uploads/news/2025/12/817757/3.jpg

ബംഗളുരു: ഗുജറാത്തിനെതിരേ നടന്ന വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ ഡി ഗ്രൂപ്പ്‌ മത്സരത്തില്‍ ഡല്‍ഹിക്ക്‌ ഏഴ്‌ റണ്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഡല്‍ഹി ഒന്‍പത്‌ വിക്കറ്റിന്‌ 254 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ 48-ാം ഓവറില്‍ 247 റണ്ണിന്‌ ഓള്‍ഔട്ടായി.
നായകന്‍ ഋഷഭ്‌ പന്ത്‌ (79 പന്തില്‍ രണ്ട്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 70), ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട്‌ കോഹ്ലി (61 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 77) എന്നിവരാണു ഡല്‍ഹിയെ 250 ലെത്തിച്ചത്‌. ഹര്‍ഷ്‌ ത്യാഗിയാണ്‌ (47 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 40) തിളങ്ങിയ മറ്റൊരു താരം. ഗുജറാത്തിനായി വിശാല്‍ ജയ്‌സ്വാള്‍ നാല്‌ വിക്കറ്റെടുത്തു. രവി ബിഷ്‌ണോയ്‌ രണ്ട്‌ വിക്കറ്റും അര്‍സാന്‍ നഗസ്‌വാലയും ചിന്തന്‍ ഗജയും ഒരു വിക്കറ്റ്‌ വീതവുമെടുത്തു.
ഓപ്പണര്‍ ആര്യാ ദേശായി (77 പന്തില്‍ രണ്ട്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 57), സൗരവ്‌ ചൗഹാന്‍ (43 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 49) എന്നിവരുടെ പോരാട്ടം ഗുജറാത്തിനെ ജയത്തിന്‌ അരികിലെത്തിച്ചു. ഡല്‍ഹിക്കായി പ്രിന്‍സ്‌ യാദവ്‌ മൂന്ന്‌ വിക്കറ്റും ഇഷാന്ത്‌ ശര്‍മ, അര്‍പിത്‌ റാണ എന്നിവരും രണ്ട്‌ വിക്കറ്റ്‌ വീതവും നവദീപ്‌ സെയ്‌നിയും സിമര്‍ജീത്‌ സിങും ഒരു വിക്കറ്റ്‌ വീതവുമെടുത്തു. കോഹ്ലിയാണു മത്സരത്തിലെ താരം. ലിസ്‌റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയെന്ന റെക്കോഡില്‍ കോഹ്ലി ഓസ്‌ട്രേലിയയുടെ മുന്‍ താരം മൈക്കിള്‍ ബെവനെ മറികടന്നു. കോഹ്ലിയുടെ ശരാശരി 57.87 റണ്ണും ബെവന്റെ ശരാശരി 58.86 റണ്ണുമാണ്‌. ഏകദിന സ്‌പെഷലിസ്‌റ്റായ ബെവന്റെ റെക്കോഡ്‌ ഏറെനാള്‍നിന്നു. കഴിഞ്ഞ ആറ്‌ ലിസ്‌റ്റ് എ മത്സരങ്ങളിലായി കോഹ്ലി 146.00 ശരാശരിയില്‍ 584 റണ്ണെടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ രണ്ട്‌ സെഞ്ചുറികളടിച്ചിരുന്നു.

Ads by Google
Saturday 27 Dec 2025 11.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW