Friday, March 13, 2026 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.43 AM

കേരളത്തിന്‌ തോല്‍വി

uploads/news/2025/12/817756/2.jpg

അഹമ്മദാബാദ്‌: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനു തോല്‍വി. എ ഗ്രൂപ്പ്‌ മത്സരത്തില്‍ കര്‍ണാടക കേരളത്തെ എട്ട്‌ വിക്കറ്റിനു തോല്‍പ്പിച്ചു.
ആദ്യം ബാറ്റ്‌ ചെയ്‌ത കേരളം ഏഴ്‌ വിക്കറ്റിന്‌ 284 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കര്‍ണാടക കളി തീരാന്‍ 10 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
മലയാളി താരങ്ങളായ കരുണ്‍ നായര്‍ (130 പന്തില്‍ 130), ഓപ്പണര്‍ കൂടിയായ ദേവദത്ത്‌ പടിക്കല്‍ (137 പന്തില്‍ മൂന്ന്‌ സിക്‌സറും 12 ഫോറുമടക്കം 124) എന്നിവരാണു കേരളത്തിനെതിരേ തിളങ്ങിയത്‌. നായകനും ഓപ്പണറുമായ മായങ്ക്‌ അഗര്‍വാള്‍ (ഒന്ന്‌), പടിക്കല്‍ എന്നിവര്‍ പുറത്തായി.
കരുണും രവിചന്ദ്രന്‍ സമരനും (16 പന്തില്‍ 25) ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌. കേരളത്തിനായി അഖില്‍ സ്‌കറിയയും എം.ഡി. നിധിഷും വിക്കറ്റെടുത്തു. ടോസ്‌ നേടിയ മായങ്ക്‌ അഗര്‍വാള്‍ കേരളത്തെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ (58 പന്തില്‍ നാല്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 84), ബാബാ അപരാജിത്‌ (62 പന്തില്‍ രണ്ട്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 71) എന്നിവരും വാലറ്റത്ത്‌ എം.ഡി. നിധീഷും (47 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം പുറത്താകാതെ 34) അഖില്‍ സ്‌കറിയയും (60 പന്തില്‍ ഒരു സിക്‌സറടക്കം 27) മികച്ച ബാറ്റിങ്‌ പുറത്തെടുത്തു. കരുണ്‍ നായരാണു മത്സരത്തിലെ താരം.

Ads by Google
Saturday 27 Dec 2025 11.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW