Friday, March 13, 2026 Last Updated 11 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.43 AM

ബോക്‌സിങ്‌ ഡേയില്‍ റെക്കോഡ്‌ കാണികള്‍

uploads/news/2025/12/817755/1.jpg

മെല്‍ബണ്‍: ആഷസ്‌ പരമ്പരയിലെ ബോക്‌സിങ്‌ ഡേ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ വിക്കറ്റ്‌ മഴ. മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ഒന്നാം ദിവസം വീണത്‌ 20 വിക്കറ്റുകള്‍.
ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ 152 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഇം?ണ്ട്‌ 110 റണ്ണിന്‌ ഓള്‍ഔട്ടായി. കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ്‌ പോകാതെ നാല്‌ റണ്ണെന്ന നിലയിലാണ്‌. ട്രാവിസ്‌ ഹെഡും (0) സ്‌കോട്ട്‌ ബോലന്‍ഡുമാണ്‌ (നാല്‌) ക്രീസില്‍. ഓസീസിന്‌ 46 റണ്ണിന്റെ ലീഡും നേടാനായി. അവര്‍ക്ക്‌ ഒന്നാം ഇന്നിങ്‌സില്‍ 42 റണ്ണിന്റെ ലീഡുണ്ട്‌. ആദ്യ മൂന്ന്‌ ടെസ്‌റ്റുകളും ജയിച്ച ഓസീസ്‌ ആഷസ്‌ പരമ്പര നിലനിര്‍ത്തിയിരുന്നു.
ഓസ്‌ട്രേലിയയില്‍ രണ്ടാം തവണയാണ്‌ ഒന്നാം ദിവസം തന്നെ 20 വിക്കറ്റുകള്‍ വീഴുന്നത്‌. 1951 ല്‍ വെസ്‌റ്റിന്‍ഡീസിനെതിരേ അഡ്‌ലെയ്‌ഡ് ടെസ്‌റ്റിന്റെ ആദ്യ ദിവസവും 20 വിക്കറ്റ്‌ വീണിരുന്നു. 93,442 പേരാണ്‌ ബോക്‌സിങ്‌ ഡേയില്‍ കളി കാണാനെത്തിയത്‌. മെല്‍ബണില്‍ ക്രിക്കറ്റ്‌ കാണാനെത്തുന്ന കാണികളുടെ എണ്ണത്തില്‍ റെക്കോഡാണിത്‌. ടോസ്‌ നേടിയ ഇം?ണ്ട്‌ നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ഓസീസിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. 91 റണ്ണെടുക്കുന്നതിനിടെ ആറു വിക്കറ്റുകള്‍ നഷ്‌ടമായ ഓസീസിനു തിരിച്ചു വരാനായില്ല. 49 പന്തില്‍ 35 റണ്ണെടുത്ത മൈക്കിള്‍ നെസറാണു ടോപ്‌ സ്‌കോറര്‍. ഉസ്‌മാന്‍ ഖ്വാജ (29), അലക്‌സ് ക്യാരി (20) എന്നിവരാണു സ്‌കോര്‍ 150 ലെത്തിച്ചത്‌. 11.2 ഓവറുകളെറിഞ്ഞ ഇം?ീഷ്‌ പേസര്‍ ജോഷ്‌ ടോങ്ക്‌ 45 റണ്‍ വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. ഗുസ്‌ ആറ്റ്‌കിന്‍സണ്‍ രണ്ട്‌ വിക്കറ്റും ബ്രൈഡന്‍ കാഴ്‌സും ബെന്‍ സ്‌റ്റോക്‌സും ഒരു വിക്കറ്റ്‌ വീതമെടുത്തു. ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറിന്‌ മടക്കിയ ആശ്വാസത്തില്‍ ഇറങ്ങിയ ഇം?ണ്ട്‌ അതിലും വേഗത്തില്‍ തകര്‍ന്നു. 16 റണ്ണെടുക്കുന്നതിനിടെ ഇം?ണ്ടിന്‌ നാല്‌ മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടമായി.
സാക്‌ ക്രൗളി (അഞ്ച്‌), ബെന്‍ ഡക്കറ്റ്‌ (രണ്ട്‌), ജേക്കബ്‌ ബെതല്‍ (ഒന്ന്‌), ജോ റൂട്ട്‌ (0) എന്നിവര്‍ നിറംമങ്ങി. 34 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 41 റണ്ണെടുത്ത ഹാരി ബ്രൂക്കാണു ടോപ്‌ സ്‌കോറര്‍. ആറ്റ്‌കിന്‍സണ്‍ നടത്തിയ പോരാട്ടമാണ്‌ (35 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 28) ഇം?ണ്ട്‌ സ്‌കോര്‍ 100 ലെത്തിച്ചത്‌. ഓസ്‌ട്രേലിയയ്‌ക്കായി മിച്ചല്‍ നസര്‍ നാല്‌ വിക്കറ്റും സ്‌കോട്ട്‌ ബോലന്‍ഡ്‌ മൂന്ന്‌ വിക്കറ്റുമെടുത്തു. മിച്ചല്‍ സ്‌റ്റാര്‍ക്ക്‌ രണ്ട്‌ വിക്കറ്റും കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റുമെടുത്തു.

Ads by Google
Saturday 27 Dec 2025 11.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW