Friday, March 13, 2026 Last Updated 12 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.43 AM

മുംബൈക്ക്‌ തുടരന്‍ ജയം

ജയ്‌പുര്‍: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ സി ഗ്രൂപ്പ്‌ മത്സരത്തില്‍ മുംബൈ തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ 51 റണ്ണിന്‌ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ഏഴ്‌ വിക്കറ്റിന്‌ 331 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഉത്തരാഖണ്ഡിന്‌ ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 280 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
ഇന്ത്യന്‍ മുന്‍ നായകനും ഓപ്പണറുമായ രോഹിത്‌ ശര്‍മ ഗോള്‍ഡന്‍ ഡെക്കായെങ്കിലും ഹാര്‍ദിക്‌ താമോറെ (82 പന്തില്‍ രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം പുറത്താകാതെ 93), മുഷീര്‍ ഖാന്‍ (56 പന്തില്‍ 55), സര്‍ഫ്രാസ്‌ ഖാന്‍ (49 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 55), ഷാംസ്‌ മുലാനി (35 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 48) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്‌ മുംബൈ മികച്ച സ്‌കോറിലെത്തിച്ചു.
ഉത്തരാഖണ്ഡിനായി ഓപ്പണര്‍ യുവ്രാജ്‌ ചൗധരി (96 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം 96) മികച്ച ബാറ്റിങ്‌ പുറത്തെടുത്തു. ജഗദീഷ്‌ സുചിതയും (43 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 51) അര്‍ധ സെഞ്ചുറിയടിച്ചു. മുംബൈക്കായി നായകന്‍ ശാര്‍ദൂല്‍ ഠാക്കൂര്‍, ഒന്‍കര്‍ ടാന്‍മെയ്‌ല്‍, മുഷീര്‍ ഖാന്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ഷാംസ്‌ മുലാനി, തനുഷ്‌ കോടിയാന്‍ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു.

Ads by Google
Saturday 27 Dec 2025 11.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW