Friday, March 13, 2026 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.43 AM

ഈജിപ്‌തിനു ജയം

റബാറ്റ്‌: ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ ഫുട്‌ബോളില്‍ ഈജിപ്‌തിനും ഡി.ആര്‍. കോംഗോയ്‌ക്കും ജയം. ഇന്നലെ നടന്ന ഗ്രൂപ്പ്‌ ബി പോരാട്ടത്തില്‍ സിംബാബ്‌വെയെയാണ്‌ പിന്നില്‍നിന്നു പൊരുതിക്കയറി ഈജിപ്‌ത് പരാജയപ്പെടുത്തിയത്‌. ഒന്നിനെതിരേ രണ്ടു ഗോളിനാണ്‌ ഈജിപ്‌ത് ജയിച്ചുകയറിയത്‌.
20-ാം മിനിറ്റില്‍ പ്രിന്‍സ്‌ ദുബെയിലൂടെ സിംബാബ്‌വെ ആദ്യം മുന്നിലെത്തി. ഒമര്‍ മര്‍മൗഷ്‌ 64-ാം മിനിറ്റില്‍ ഈജിപ്‌തിനെ ഒപ്പമെത്തിച്ചു.
91-ാം മിനിറ്റില്‍ സൂപ്പര്‍താരം മുഹമ്മദ്‌ സലാ വിജയഗോള്‍നേടി ഈജിപ്‌തിനു മുഴുവന്‍ പോയിന്റും സമ്മാനിച്ചു. മറ്റൊരു മത്സരത്തില്‍ ബെനിനെ എതിരില്ലാത്ത ഒരുഗോളിന്‌ ഡി.ആര്‍. കോംഗോ മറികടന്നു.

Ads by Google
Saturday 27 Dec 2025 11.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW