Friday, March 13, 2026 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.43 AM

കിഡ്‌സ് ബാസ്‌കറ്റ്‌ബാള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഇന്ന്‌ മുതല്‍

ആലപ്പുഴ: നാലാമതു സംസ്‌ഥാന കിഡ്‌സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ ഇന്നു തുടക്കം. കാര്‍മല്‍ അക്കാദമി ഇം?ീഷ്‌ മീഡിയം സ്‌കൂള്‍ ഫ്‌ളഡ്‌ലിറ്റ്‌ സ്‌റ്റേഡിയത്തില്‍ ഇന്നു മുതല്‍ മുപ്പതു വരെയാണു ചാമ്പ്യന്‍ഷിപ്പ്‌.
കേരളാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനാണു ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിക്കുന്നത്‌. ലീഗ്‌ കം നോക്കൗട്ട്‌ അടിസ്‌ഥാനത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളില്‍ 13 ജില്ലകളും പെണ്‍കുട്ടികളില്‍ 11 ജില്ലകളും പങ്കെടുക്കും. ആണ്‍കുട്ടികളില്‍ കോഴിക്കോടും പെണ്‍കുട്ടികളുടെ ആലപ്പുഴയുമാണ്‌ നിലവിലെ ചാമ്പ്യന്മാര്‍. ചാമ്പ്യന്‍ഷിപ്പ്‌ റോട്ടറിക്ല ബ്‌ ഓഫ്‌ ആലപ്പി ഈസ്‌റ്റ് പ്രസിഡന്റ്‌ റോട്ടറി ജെ. വെങ്കിടാചലം ഉദ്‌ഘാടനം ചെയ്യും.
ആണ്‍കുട്ടികളുടെ മത്സരങ്ങള്‍ രാവിലെ ഏഴ്‌ മണി മുതല്‍ ആരംഭിക്കും. ആണ്‍കുട്ടികളില്‍ കോഴിക്കോട്‌, പത്തനംതിട്ട, ഇടുക്കി എന്നിവര്‍ എ ഗ്രൂപ്പിലും കോട്ടയം, പാലക്കാട്‌, കണ്ണൂര്‍ ടീമുകള്‍ ബി ഗ്രൂപ്പിലും തിരുവനന്തപുരം, തൃശൂര്‍, കാസര്‍ഗോഡ്‌ ടീമുകള്‍ സി ഗ്രൂപ്പിലും എറണാകുളം, ആലപ്പുഴ, മലപ്പുറം, കൊല്ലം ടീമുകള്‍ ഡി ഗ്രൂപ്പിലുമാണ്‌്. പെണ്‍കുട്ടികളില്‍ ആലപ്പുഴയും പാലക്കാടുമാണ്‌ എ ഗ്രൂപ്പില്‍. ബി ഗ്രൂപ്പില്‍ എറണാകുളവും തിരുവനന്തപുരവും പത്തനംതിട്ടയുമാണ്‌. കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട ടീമുകള്‍ സി ഗ്രൂപ്പിലും കോഴിക്കോട്‌, തൃശൂര്‍, കാസര്‍ഗോഡ്‌ ടീമുകള്‍ ഡി ഗ്രൂപ്പിലുമാണ്‌.

ശ്രദ്ധ നയിക്കും

തിരുവല്ല: ഇന്നു തുടങ്ങുന്ന സംസ്‌ഥാന കിഡ്‌സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള പത്തനംതിട്ട ജില്ലയെ ബെഥനി അക്കാദമി വെണ്ണിക്കുളത്തെ ഓം ബി. നായരും ക്രൈസ്‌റ്റ് സെല്‍ട്രല്‍ സ്‌കൂളിലെ ശ്രദ്ധ മോഹന്‍ദാസും നയിക്കും. ആണ്‍കുട്ടികള്‍- ഓം ബി. നായര്‍, റിസ്വാന്‍ തോമസ്‌, ദേവ്‌ ബഹദൂര്‍, അല്‍താഫ്‌ ഷിയാസ്‌, അബിതാഫ്‌ ഷിയാസ്‌, പ്രത്യുഷ്‌ പ്രദീപ്‌, അഭിറാം സുനില്‍, ആല്‍ബര്‍ട്ട എസ്‌. കുര്യന്‍, വിഘ്‌നേഷ്‌ ജെ.ആര്‍., ആക്‌സണ്‍ സാജു, അക്ഷയ്‌ മനോജ്‌, ജഗത്‌ നാരായണ്‍. കോച്ച്‌ അനീഷ്‌ തോമസ്‌.
പെണ്‍കുട്ടികള്‍- ശ്രദ്ധ മോഹന്‍ദാസ്‌, അലീന എല്‍സ ഷെറിന്‍, ദര്‍ശന രാജേഷ്‌, ആവണി വേണു, ആയുഷി ഷിബു, അനുപ്രിയ പ്രദീപ്‌, വൈഷ്‌ണവി ജയന്‍, തീര്‍ഥ, മേവല്‍ ശ്രീകാന്ത്‌, അദിവിക അനു, ആരാധ്യ അരുണ്‍, ശ്രേയ എസ്‌.പിള്ള. കോച്ച്‌: സനീഷ്‌ സണ്ണി.

Ads by Google
Saturday 27 Dec 2025 11.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW