Friday, March 13, 2026 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 10.31 AM

ട്രെയിന്‍ യാത്രയില്‍ മുതിര്‍ന്ന മനുഷ്യന്‍ മടിയില്‍ കിടന്ന് ഉറങ്ങി: ഇന്ത്യയിലെ അനുഭവം പങ്കുവച്ച് കെനിയന്‍ വ്‌ളോഗര്‍

kenyan, vlogger, train, general, class, experience, india

ഇന്ത്യയിലെത്തുന്ന പല വിദേശ വ്‌ളോഗര്‍മാര്‍ തങ്ങളുടെ അനുവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നമ്മുടെ രാജ്യത്തിന്റെ നല്ലവശങ്ങളും ചിലപ്പോഴെങ്കിലും മോശം വശങ്ങളുമെല്ലാം ഇത്തരം വീഡിയോകളുടെ ഉള്ളടക്കമാകാറുണ്ട്. അത്തരത്തിലുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധനേടുന്നത്. കെനിയയില്‍ നിന്നുള്ള വ്‌ളോഗറായ വിന്‍ സോള്‍ ആണ് തന്റെ ഇന്ത്യന്‍ ട്രെയിന്‍ അനുഭവം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയായി പങ്കുവെച്ചത്.

യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ മുകളിലെ ബര്‍ത്തില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. തിരക്കും സ്ഥലപരിമിതിയും കാരണം അടുത്തുള്ള യാത്രക്കാരന്‍ വിന്‍ സോളിന്റെ മടിയില്‍ കിടന്നുറങ്ങുന്നത് വീഡിയോയില്‍ കാണാം. '30 മണിക്കൂര്‍ നേരം ഇന്ത്യന്‍ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് ദുര്‍ബലര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. മുതിര്‍ന്ന ഒരു മനുഷ്യനെ മടിയില്‍ കിടത്തി ഉറക്കുന്നു.' ഇതാണ് വീഡിയോയ്ക്ക് വിന്‍ സോള്‍ വീഡിയോയ്ക്ക് നല്‍കിയ രസകരമായ അടിക്കുറിപ്പ്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായി.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്. ഒട്ടേറെ പേര്‍ യാത്രയില്‍ നേരിട്ട ബുദ്ധിമുട്ടിന് വിന്‍ സോളിനോട് ക്ഷമ ചോദിച്ചു. അതേസമയം അണ്‍റിസര്‍വ്ഡ് കോച്ചുകളിലെ പതിവ് കാഴ്ചയാണ് ഇതെന്നും ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നെങ്കില്‍ സുഖമായി യാത്ര ചെയ്യാമായിരുന്നു എന്നെല്ലാം പറയുന്നവരുമുണ്ട്

Ads by Google
Saturday 27 Dec 2025 10.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW