-->
ന്യൂഡല്‍ഹി: വന്‍ വിവാദമായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ശിക്ഷിച്ച ഉന്നാവ ബലാത്സംഗക്കേസില്‍ പ്രതിയുടെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം നല്‍കുകയും ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ സുപ്രീംകോടതിയില്‍. ഡല്‍ഹി ഹൈക്കോടതിയുടെ നടപടി മരവിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സിബിഐ പരമോന്നത കോടതിയെ സമീപിക്കുന്നത്.
ഹര്‍ജി സുപ്രീംകോടതി അവധിക്കാലത്തിന് ശേഷമായിരിക്കും പരിഗണിക്കുക. കേസിലെ ശിക്ഷ മരവിപ്പിച്ചത് െതറ്റായ നടപടിയാണ് ജാമ്യം സ്‌റ്റേ െചയ്യണം എന്നുമാണ് ആവശ്യം. 2017 ല്‍ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്.
ഡല്‍ഹി ഹൈക്കോടതി വിധിക്ക് പിന്നാലെ ഇരയെ അനുകൂലിക്കുന്നവര്‍ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിനെതിരേ അതി ജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിജീവിതയും മാതാവും ഈ വിഷയത്തില്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാന്‍ ഒരുങ്ങുകയാണ്. ഇവര്‍ നേരത്തേ രാഹുല്‍ഗാന്ധിയൂം സോണിയാഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകള്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഹൈക്കോടതിയെ മുഴുവനായും താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും തങ്ങളുടെ വിശ്വാസം തകര്‍ത്തത് രണ്ട് ജഡ്ജിമാര്‍ മാത്രമാണെന്നും അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തോടുള്ള അനീതിയാണിത്. ഹൈക്കോടതിയിലുള്ള വിശ്വാസം നഷ്ടപ്പട്ടതിനാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവിടെനിന്നും നീതി ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ രാജ്യംവിട്ടുപോകുമെന്നും അവര്‍ പറഞ്ഞു.